റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം: ദേശീയപാതയോരങ്ങൾ ശുചീകരിച്ചു
Sunday, January 26, 2020 1:21 AM IST
കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്തു. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​ര്‍​ക്ക​ള ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു നി​ര്‍​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം, ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​വി. ജ​സീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ള്‍, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​താ​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ശേ​ഖ​രി​ച്ചു​വ​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നീ​ക്കം​ചെ​യ്യും.
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ​ട​ന്ന​ക്കാ​ട് തോ​ട്ടം ജം​ഗ്ഷ​ൻ മു​ത​ൽ ക​ല്യാ​ൺ റോ​ഡ് വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യോ​ര​ത്ത് സ​ന്ന​ദ്ധസേ​വ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു. നെ​ഹ്റു കോ​ള​ജ്, ബ​ല്ലാ ഈ​സ്റ്റ്, ഹൊ​സ്ദു​ർ​ഗ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, പ​ട​ന്ന​ക്കാ​ട് എ​സ്എ​ൻ ടി​ടി​ഐ​യി​ലെ അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി​നി​ക​ൾ, കു​ടും​ബ​ശ്രീ-​ഹ​രി​ത ക​ർ​മ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ, ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​വി. ര​തീ​ഷ്, എ.​ഡി. ല​ത, സ​വി​ത​കു​മാ​രി, കെ. ​ല​ത, അ​ബ്ദു​ൽ റ​സാ​ഖ് താ​യി​ല​ക്ക​ണ്ടി, എം.​എം. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​കെ. ഗി​രീ​ഷ് സ്വാ​ഗ​ത​വും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.