സി​പി​എം ക​ള്ള​ക്കേ​സു​ക​ൾ പി​ൻ​വ​ലി​ക്ക​ണം: കോ​ൺ​ഗ്ര​സ്‌
Saturday, January 25, 2020 1:40 AM IST
ബ​ന്ത​ടു​ക്ക: തെ​ക്കി​ൽ-​ആ​ല​ട്ടി റോ​ഡ് ന​വീ​ക​ര​ണ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ടു​പ്പ് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി മു​ൻ വി​കാ​രി​ക്കും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത സി​പി​എം നേ​തൃ​ത്വ​ത്തെ വി​ശ്വാ​സ​സ​മൂ​ഹം ഒ​റ്റ​പ്പെ​ടു​ത്തു​മെ​ന്നു കോ​ൺ​ഗ്ര​സ്‌.
ക​ള്ള​ക്കേ​സ് പി​ൻ​വ​ലി​ച്ചു ജ​ന​ങ്ങ​ളോ​ട് മാ​പ്പു​പ​റ​യാ​ൻ സി​പി​എം നേ​തൃ​ത്വം ത​യാ​റാ​ക​ണം.
ഈ ​വി​ഷ​യം പോ​ലീ​സ് സ​ത്യ​സ​ന്ധ​ത​യോ​ടെ അ​ന്വേ​ഷി​ക്ക​ണം ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി കോ​ൺ​ഗ്ര​സ്‌ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ അ​ധ്യ​ക്ഷ​ൻ ജോ​സ് പാ​റ​ത്ത​ട്ടേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജേ​ഷ്, വ​സ​ന്ത​ൻ, മു​നീ​ർ, രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.