‘ത​ളി​ര്’ കാ​ർ​ഷി​ക​മേ​ള​യ്ക്ക് നാ​ളെ കൊ​ടി​യി​റക്കം
Saturday, January 25, 2020 1:40 AM IST
മാ​ലോം: ത​ളി​ര് കാ​ർ​ഷി​കമേ​ള​യ്ക്ക് നാ​ളെ കൊ​ടി​യി​റ​ങ്ങും. മ​ഹാ​ത്മാ​ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, മാ​ലോ​ത്ത് സ​ർ​വീസ് സ​ഹ​ക​ര​ണ ബാ​ങ്ക്, ബ​ളാ​ൽ കു​ടും​ബ​ശ്രീ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ലോം യൂ​ണി​റ്റ്, കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഉ​ത്ത​ര മ​ല​ബാ​ർ കാ​ർ​ഷി​ക മേ​ള​യ്ക്ക് നാ​ളെ കൊ​ടി​യി​റ​ങ്ങും.
ഇ​ന്ന​ലെ മേ​ള​യി​ൽ ശ്ര​ദ്ധേ​യ​മാ​യ​ത് പാ​ച​ക​മ​ത്സ​ര​മാ​യി​രു​ന്നു. കൊ​തി​യൂ​റും വി​ഭ​വ​ങ്ങ​ൾ അ​ണി​നി​ര​ന്ന മ​ത്സ​ര​ത്തി​ൽ മ​ല​യോ​ര​ത്തി​ന്‍റെ രു​ചി​ക്കൂ​ട്ടു​ക​ൾ ഒ​രു​ക്കാ​ൻ നി​ര​വ​ധി വ​നി​ത​ക​ൾ എ​ത്തി. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ൺ റൂ​ബി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യ​ന്തി ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​റ​ഞ്ഞ സ്ഥ​ല​ത്ത്
പ​ച്ച​ക്ക​റി​ത്തോ​ട്ടം

മാ​ലോം: ഇ​നി എ​ത്ര കു​റ​ച്ചു സ്ഥ​ല​മു​ള്ള​വ​ർ​ക്കും പ​ച്ച​ക്ക​റി​ത്തോട്ടം ഒ​രു​ക്കാം. ത​ളി​ര് കാ​ർ​ഷി​ക മേ​ള​യു​ടെ പ്ര​ധാ​ന ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​ണ് ചു​ള്ളി സ്വ​ദേ​ശി ബി​നോ​യി​യു​ടെ മി​നി അ​ടു​ക്ക​ള​ത്തോ​ട്ടം. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ഗ്രോ ​ബാ​ഗു​ക​ളി​ൽ പ​ച്ച​ക്ക​റി​ത്തൈക​ൾ ന​ട്ട് ഒ​രു വീ​ട്ടി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.