വ്യാജ പരാതികൾക്കെതിരേ വനിതാ കമ്മീഷൻ
Saturday, January 25, 2020 1:40 AM IST
കാ​സ​ർ​ഗോ​ഡ്: വ്യാ​ജ​പ​രാ​തി​യു​മാ​യി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ക്ക​രു​തെ​ന്നു വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ദ ക​മാ​ലും ഇ.​എം. രാ​ധ​യും പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ത്തി​യ വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍.
യ​ഥാ​ര്‍​ഥ വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വ​ച്ചു കെ​ട്ടി​ച്ച​മ​ച്ച പ​രാ​തി​യു​മാ​യി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ന്ന പ്ര​വ​ണ​ത അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. ബേ​ഡ​കം സ്വ​ദേ​ശി​നി പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഒ​രു കൂ​ട്ടം​പേ​ര്‍ ത​ന്നെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു.
എ​ന്നാ​ല്‍ അ​വ​ര്‍​ത​ന്നെ സ​മ​ര്‍​പ്പി​ച്ച വീ​ഡി​യോ ദൃ​ശ്യം അ​ട​ക്ക​മു​ള്ള വ​സ്തു​ത​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത് അ​വ​രു​ടേതെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന പ​റ​മ്പി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള കൊ​ടി മാ​റ്റു​ക​യെ​ന്ന​താ​ണ് അ​വ​രു​ടെ യ​ഥാ​ര്‍​ത്ഥ ആ​വ​ശ്യ​മെ​ന്ന്. ഇ​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് വ്യാ​ജ ​പ​രാ​തി​യു​മാ​യി വ​നി​താ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ച​ത്. കൊ​ടി​മാ​റ്റു​ന്ന​ത് അ​ട​ക്ക​മു​ള്ള പ​രാ​തി​ക​ള്‍ പോ​ലീ​സി​നാ​ണ് കൈ​മാ​റേ​ണ്ട​ത്.​
സ്ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന ഗാ​ര്‍​ഹി​ക​വും സാ​മൂ​ഹ്യ​വും സാ​മ്പ​ത്തി​ക​വും തൊ​ഴി​ല്‍​പ​ര​വു​മാ​യ പ​രാ​തി​ക​ള്‍​ക്ക് പ്ര​ാമു​ഖ്യം കൊ​ടു​ത്തു​കൊ​ണ്ടാ​ണ് വ​നി​താ ക​മ്മീ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.
ആ​കെ 24 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്നെ​ണ്ണം തീ​ര്‍​പ്പാ​ക്കി. മൂ​ന്ന് പ​രാ​തി​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ര്‍​ട്ട് തേ​ടി. അ​വ​ശേ​ഷി​ക്കു​ന്ന 18 പ​രാ​തി​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ല്‍ വീ​ണ്ടും പ​രി​ഗ​ണി​ക്കും. പാ​ന​ല്‍ അ​ഭി​ഭാ​ഷ​ക എ.​പി. ഉ​ഷ, വ​നി​താ സെ​ല്‍ എ​സ്ഐ ടി.​കെ. ച​ന്ദ്രി​ക, സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം. ​അ​നി​ത, പി. ​കാ​ര്‍​ത്തി​ക, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ. ​ദി​വ്യ, ഫാ​മി​ലി കൗ​ണ്‍​സ​ല​ര്‍ എ​സ്. ര​മ്യ​മോ​ള്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.