ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ സ്റ്റാ​ര്‍​ട്ട​പ്പ് സാ​ധ്യ​ത​ക​ള്‍ തു​റ​ന്നു​കാ​ട്ടാ​ന്‍ "ക​ല്‍​പ്പ ഗ്രീ​ന്‍ ചാ​റ്റ്'
Saturday, January 25, 2020 1:38 AM IST
കാ​സ​ർ​ഗോ​ഡ്: ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ സ്റ്റാ​ര്‍​ട്ട​പ്പ് സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് സി​പി​സിആ​ര്‍​ഐ​യു​ടെ​യും കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന "ക​ല്‍​പ്പ ഗ്രീ​ന്‍ ചാ​റ്റ്' ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 10.30 മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് സി​പി സി​ആ​ര്‍​ഐ​യി​ല്‍ ന​ട​ക്കും.
ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ സ്റ്റാ​ര്‍​ട്ട​പ്പു​ക​ളു​ടെ സം​രം​ഭ​ക സാ​ധ്യ​ത​ക​ളും ഇ​ത്ത​രം സം​രം​ഭ​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ല്‍​കു​ന്ന സാ​ങ്കേ​തി​ക-​സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളെ​യും​കു​റി​ച്ച് കേ​ര​ള​ കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ റി​സ​ര്‍​ച്ച് വി​ഭാ​ഗം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​പി. സു​ധീ​ര്‍ ക്ലാ​സ് എ​ടു​ക്കും.
പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സി​പി​സി​ആ​ര്‍​ഐ​യു​ടെ അ​ഗ്രി ഇ​ന്‍​കു​ബേ​ഷ​ന്‍ സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നും അ​തി​നെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും.
ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 100 പേ​ര്‍​ക്കാ​ണ് അ​വ​സ​രം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 812918 2004.