റേ​ഷ​ന്‍ അ​വ​കാ​ശ​മാ​ണ്, ഔ​ദാ​ര്യ​മ​ല്ല: മ​ന്ത്രി തി​ലോ​ത്ത​മ​ന്‍
Friday, January 24, 2020 1:13 AM IST
അ​ന്പ​ല​ത്ത​റ: പൊ​തു​വി​ത​ര​ണ സ​മ്പ്ര​ദാ​യം വ​ഴി ല​ഭി​ക്കു​ന്ന റേ​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ആ​രു​ടെ​യും ഔ​ദാ​ര്യ​മ​ല്ലെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍.
ജി​ല്ല​യി​ലെ 49-ാമ​ത് സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റ് അ​മ്പ​ല​ത്ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം. സ​പ്ലൈ​കോ ഔ​ട്ട്‌​ലൈ​റ്റു​ക​ള്‍ വ​ഴി മി​ത​മാ​യ നി​ര​ക്കി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ മാ​ര്‍​ക്ക​റ്റി​ല്‍ വി​ല​നി​യ​ന്ത്ര​ണ​ത്തി​ല്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​ന്‍ വ​കു​പ്പി​ന് ക​ഴി​ഞ്ഞു.
ചെ​റു​കി​ട വ്യാ​പാ​ര രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന ആ​ഗോ​ള കു​ത്ത​ക ക​മ്പ​നി​ക​ളു​ടെ ക​രാ​ള​ഹ​സ്ത​ങ്ങ​ളി​ല്‍ നി​ന്നും ഗു​ണ​ഭോ​ക്താ​വി​നെ​യും ചെ​റു​കി​ട വ്യാ​പാ​ര​മേ​ഖ​ല​യെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും മാ​ര്‍​ക്ക​റ്റ് വി​ല​നി​യ​ന്ത്ര​ണ​ത്തി​നും ക്രി​യാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഗു​ണ​ഭോ​ക്താ​വി​ന്‍റെ അ​ഭി​രു​ചി​യും കാ​ഴ്ച​പ്പാ​ടും മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ള്‍ വി​പു​ലീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ നേ​ട്ട​മാ​ണ്. ഔ​ട്ട്‌​ലെ​റ്റ് വ​ഴി മി​ത​മാ​യ നി​ര​ക്കി​ല്‍ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ത​ര​ത്തി​ല്‍ മു​ന്നേ​റാ​നും സ​ര്‍​ക്കാ​രി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ത്തി​ല്‍​പ്പെ​ട്ട് ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യ​വ​രെ ഇ​ത് വ​ലി​യൊ​ര​ള​വി​ല്‍ സ​ഹാ​യി​ച്ചു. ഇ​തു വി​ജ​യി​ച്ചു​വെ​ന്ന​തി​നു​ള്ള തെ​ളി​വാ​ണ് സ​പ്ലൈ​കോ​യു​ടെ സേ​വ​നം മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കു കൂ​ടി വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍ ഉ​ള്ള​വ​രു​ടെ ആ​വ​ശ്യം. ജി​ല്ല​യി​ല്‍ സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ല്‍ കൂ​ടു​ത​ല്‍ സ​പ്ലൈ​കോ സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളും ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ​ക​ളും തു​ട​ങ്ങാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കെ.​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി. പു​ല്ലൂ​ര്‍- പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്.​നാ​യ​ര്‍ ആ​ദ്യ വി​ല്പ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി. ​കൃ​ഷ്ണ​ന്‍ (പു​ല്ലൂ​ര്‍-​പെ​രി​യ), പി.​ എ​ല്‍. ഉ​ഷ (കോ​ടോം-​ബേ​ളൂ​ര്‍), വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം. ​ഇ​ന്ദി​ര, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​കൃ​ഷ്ണ​കു​മാ​ര്‍, സി.​ജ​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കോ​ഴി​ക്കോ​ട് സ​പ്ലൈ​കോ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ എ​ന്‍.​ര​ഘു​നാ​ഥ് സ്വാ​ഗ​ത​വും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ വി.​കെ.​ശ​ശി​ധ​ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.