പുതുതലമുറയ്ക്ക് ആവേശമായി തളിര്
Friday, January 24, 2020 1:13 AM IST
മാ​ലോം: ത​ളി​ര് ഉ​ത്ത​ര മ​ല​ബാ​ർ കാ​ർ​ഷി​കമേ​ള​ കാ​ണാ​ൻ മാ​ലോ​ത്ത് ഒ​ഴു​കി​യെ​ത്തു​ന്ന​ത് ആ​യി​ര​ങ്ങ​ൾ. മ​ല​യോ​ര​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ത്തു​ന്ന​ത് മേ​ള​യ്ക്ക് ഉ​ണ​ർ​വേ​കി . ഇ​ന്ന​ലെ രാ​വി​ലെ ത​ളി​ര് സാം​സ്കാ​രി​ക വേ​ദി​യി​ൽ കാ​ർ​ഷി​ക ക്വി​സ് മ​ത്സ​രം ന​ട​ന്നു. ബ​ളാ​ൽ പ​ഞ്ചാ​യ​ത്തം​ഗം സി.​വി.​സു​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ​നോ​ജ് മാ​ത്യു, ജി​ജി കു​ന്ന​പ്പ​ള്ളി, ബേ​ബി ചെ​മ്പ​ര​ത്തി, ബി​ജു പൂ​വ​ക്കു​ളം, ലി​ബി​ൻ ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ത്സ​ര​ത്തി​ൽ യു​വ​തീ​യു​വാ​ക്ക​ളും മു​തി​ർ​ന്ന​വ​രും പ​ങ്കെ​ടു​ത്തു. യു​വ​ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ക്വി​സ് മാ​സ്റ്റ​ർ ജോ​സ് മ​ണി​യ​ങ്ങാ​ട്ട് മ​ത്സ​രം നി​യ​ന്ത്രി​ച്ചു.
പ​രി​പാ​ടി​ക്ക് ജി​നോ പ​ഴ​യാ​റ്റി​ൽ ന​ന്ദി പ​റ​ഞ്ഞു. ഉ​ച്ച​‌യ്ക്കു‌‌‌‌‌‌‌‌‌‌‌ശേ​ഷം ന​ട​ന്ന ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും കാ​ർ​ഷി​ക സെ​മി​നാ​റും ബാ​ബു കോ​ഹി​നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല​ക്സ് നെ​ടി​യ​കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.