കു​ട്ടി​ക​ളി​ലെ കേ​ള്‍​വി​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ പു​തി​യ പ​ദ്ധ​തി​യു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം.
Friday, January 24, 2020 1:11 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ള്‍​വി​വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന​തി​ന്‍റെ മു​മ്പു ത​ന്നെ കേ​ള്‍​വി​ക്കു​റ​വ് തി​രി​ച്ച​റി​ഞ്ഞ് സം​സാ​ര വൈ​ക​ല്യ​മി​ല്ലാ​താ​ക്കാ​നു​ള്ള പു​തി​യ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കു​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വീ ​ഡി​സെ​ര്‍​വ് പ​ദ്ധ​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​തൃ​ത്വം ന​ല്‍​കു​ന്ന വീ ​ഡി​സേ​ര്‍​വ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ അ​നു​യാ​ത്ര, കാ​തോ​രം പ​ദ്ധ​തി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ക്കു​ക. ജി​ല്ല​യി​ലെ ആ​റു വ​യ​സി​ല്‍ താ​ഴെ​യു​ള്ള മു​ഴു​വ​ന്‍ കു​ട്ടി​ക​ളു​ടെ​യും കേ​ള്‍​വി​ക്കു​റ​വും അ​നു​ബ​ന്ധ​പ്ര​ശ്ന​ങ്ങ​ളും പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ശ്ര​വ​ണ സ​ഹാ​യ ഉ​പ​ക​ര​ണ​വും ഓ​ഡി​റ്റ​റി വെ​ര്‍​ബ​ല്‍ തെ​റാ​പ്പി​യും ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ജി​ല്ല​യി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ബ​ധി​ര​ത പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കും.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി, തൃ​ക്ക​രി​പ്പൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ കേ​ള്‍​വി​ക്കു​റ​വ് തു​ട​ക്ക​ത്തി​ലേ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ആ​ധു​നി​ക പ​രി​ശോ​ധ​നാ സം​വി​ധാ​നം ഒ​രു​ക്കും. ഹൈ ​റി​സ്‌​ക് ര​ജി​സ്റ്റ​ര്‍ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളെ ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് ഓ​ഫ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​ക്കും. ഇ​തി​നാ​യി ബെ​റ (ബ്രെ​യി​ന്‍ സ്റ്റം ​ഇ​വോ​ക്ഡ് റെ​സ്‌​പോ​ണ്‍​സ് ഓ​ഡി​യോ​മെ​ട്രി) സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ജ​നി​ക്കു​ന്ന മു​ഴു​വ​ന്‍ കു​ഞ്ഞു​ങ്ങ​ള്‍​ക്കും ബ​ധി​ര​താ പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​ക്കും. ഇ​തി​നു​ള്ള സം​വി​ധാ​നം എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ഏ​ര്‍​പ്പെ​ടു​ത്തും. ജി​ല്ല​യി​ലെ എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ശ്ര​വ​ണ പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കും. ഇ​തി​നു​ള്ള സം​വി​ധാ​നം ഇ​ല്ലാ​ത്ത ആ​ശു​പ​ത്രി​യാ​ണെ​ങ്കി​ല്‍ ആ ​വി​വ​രം മ​ദ​ര്‍ ആ​ൻ​ഡ് ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌​ഷ​ന്‍ കാ​ര്‍​ഡി​ല്‍(​എം​സി​പി​സി) രേ​ഖ​പ്പെ​ടു​ത്തി ശ്ര​വ​ണ പ​രി​ശോ​ധ​ന സം​വി​ധാ​ന​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ക്ക​ണം.
ജി​ല്ല​യി​ല്‍ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ കേ​ള്‍​വി ശ​ക്തി പ​രി​ശോ​ധ​ന​യ്ക്ക് ഒ​എ​ഇ മെ​ഷീ​ന്‍ സ്ഥാ​പി​ക്കാ​നും തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ പ​ദ്ധ​തി​ക​ളും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ച്ചാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ല്‍ ശ്ര​വ​ണ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ടു​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന കു​ട്ടി​ക​ളി​ല്‍ ശ്ര​വ​ണ വൈ​ക​ല്യം ക​ണ്ടെ​ത്തു​ക​യാ​ണെ​ങ്കി​ല്‍ അ​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് അ​യ​ക്കും. കു​ട്ടി​ക​ളി​ല്‍ കേ​ള്‍​വി​ക്കു​റ​വ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ആ ​വി​വ​രം ആ​ശു​പ​ത്രി​ക​ളി​ല്‍ അ​റി​യി​ക്കാ​ന്‍ ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍​ക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കും. ശ്ര​വ​ണ വൈ​ക​ല്യ​തോ​ത് നി​ര്‍​ണ​യി​ക്കാ​ന്‍ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് ഓ​ഫ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​നി​ലെ സ്പീ​ച്ച് തെ​റാ​പ്പി വി​ഭാ​ഗം മേ​ധാ​വി​യാ​യ ഗ്രേ​സ് സാ​റ ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ​വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കും. ഈ ​സം​ഘ​ത്തി​ല്‍ ശി​ശു​രോ​ഗ-​ഇ എ​ന്‍​ടി വി​ദ​ഗ്ധ​ര്‍, ഇ​ന്ത്യ​ന്‍ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് അ​സോ​സി​യേ​ഷ​ന്‍, എ​ന്‍​എ​ച്ച്എ​മ്മി​ന്‍റെ എ​ന്‍​പി​പി​സി​ഡി (നാ​ഷ​ണ​ല്‍ പ്രോ​ഗ്രാം ഫോ​ര്‍ പ്രി​വ​ന്‍​ഷ​ന്‍ ആ​ൻ​ഡ് ക​ണ്‍​ട്രോ​ള്‍ ഓ​ഫ് ഡെ​ഫ്‌​നെ​സ് ) പ്ര​തി​നി​ധി​ക​ള്‍ ഉ​ണ്ടാ​കും. യോ​ഗ​ത്തി​ല്‍ ഗ്രേ​സ് സാ​റ ഏ​ബ്ര​ഹാം, ഡോ​ക്ട​ര്‍​മാ​രാ​യ നി​ത്യാ​ന​ന്ദ ബാ​ബു, സി.​കെ.​പി. കു​ഞ്ഞ​ബ്ദു​ള്ള, ടി.​പി.​ആ​മി​ന, മു​ര​ളീ​ധ​ര ന​ല്ലൂ​രാ​യ, കേ​ര​ള സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​ഷോ ജ​യിം​സ്, ജി​ജി​ല്‍ വാ​സ്, ടി.​ദീ​പ​ക്, മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, സി.​രാ​ജേ​ഷ്, ഭ​ര​ത​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.