ബ​ദ​ര്‍​പ​ള്ളി ഡ്രെ​യി​നേ​ജ് നീ​ര്‍​ച്ചാ​ലി​ന് പു​തു​ജീ​വ​ന്‍
Friday, January 24, 2020 1:11 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നീ​ര്‍​ച്ചാ​ല്‍ പു​ന​രു​ജ്ജീ​വ​ന പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ബ​ദ​ര്‍​പ​ള്ളി ഡ്രെ​യ്രി​നേ​ജ് നീ​ര്‍​ച്ചാ​ല്‍ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം എ​ന്‍. എ. ​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബീ​ഫാ​ത്തി​മ ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞ് ദു​ര്‍​ഗ​ന്ധ​പൂ​രി​ത​മാ​യ തോ​ടി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​രം 300 പേ​രു​ടെ കൂ​ട്ടാ​യ്മ​യി​ലാ​ണ് ശു​ചീ​ക​രി​ച്ച​ത്. ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​ല്‍. എ. ​മു​ഹ​മ്മ​ദ് ഹാ​ജി, വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ നൈ​മു​ന്നീ​സ, ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഫ​ര്‍​സാ​ന ശി​ഹാ​ബ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ റം​സീ​ന റി​യാ​സ്, മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ടി.​അ​ബ്ദു​ള്ള, ഖാ​ലി​ദ് ത​ച്ച​ങ്ങാ​ട്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ പ്ര​തി​നി​ധി​യാ​യ എ.​പി. അ​ഭി​രാ​ജ്, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ദ​ക്കീ​റ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ള്‍, ജി.​എം.​വി.​എ​ന്‍.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കാ​ളി​ക​ളാ​യി.അ​യ്യ​ന്‍​കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​വ​ർ​സി​യ​ര്‍ സ​തീ​ശ​ന്‍, ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ ദാ​മോ​ദ​ര​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ രാ​ജീ​വ​ന്‍ കെ.​വി., കെ.​പി. അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദീ​ഖ് എ​ന്നി​വ​ര്‍ തോ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.