മി​ഷ​ൻ​ലീ​ഗ് വൈ​സ് ഡ​യ​റ​ക്‌​ടേ​ഴ്സ് യോ​ഗം നാ​ളെ ചെ​ന്പേ​രി​യി​ൽ
Friday, January 24, 2020 1:11 AM IST
ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് വൈ​സ് ഡ​യ​റ​ക്‌​ടേ​ഴ്സ് യോ​ഗം നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ചെ​ന്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ഷ​ൻ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് അ​തി​രൂ​പ​ത സു​നി​ൽ ക​ല്ലി​ടു​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​തി​രൂ​പ​ത​യി​ലെ 210 ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി 300 ഓ​ളം പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും. അ​ന്നേ​ദി​വ​സം അ​തി​രൂ​പ​ത​ത​ല ടീം ​ക്വി​സ് മ​ത്‌​സ​ര​വും ന​ട​ക്കും. ഫൊ​റോ​ന​ത​ല​ത്തി​ൽ ന​ട​ത്തി​യ ടീം ​ക്വി​സ് മ​ത്സ​ര​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 16 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. ജീ​വ​കാ​രു​ണ്യ​ഫ​ണ്ട് സ​മ്മാ​ന​ക്കൂ​പ്പ​ൺ ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​തി​രൂ​പ​ത​ത​ല​ത്തി​ൽ ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മി​ഷ​ൻ​ലീ​ഗ് അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് വേ​ങ്ങ​ക്കു​ന്നേ​ൽ അ​റി​യി​ച്ചു.