സ്‌​കൂ​ളു​ക​ളി​ലും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​ജ​ന്യ ഇ​ന്‍​ട്രാ​നെ​റ്റ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും: സി​ഒ​എ
Thursday, January 23, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍, സ്‌​കൂ​ളു​ക​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ​യ്ക്ക് ഇ​ന്‍റേ​ണ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ചെ​യ്യാ​ന്‍ ഇ​ന്‍​ട്രാ​നെ​റ്റ് സ​ര്‍​വീ​സ് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കു​വാ​ന്‍ സ​ന്ന​ദ്ധ​മാ​ണെ​ന്ന് കേ​ബി​ൾ ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (സി​ഒ​എ) ജി​ല്ലാ സ​മ്മേ​ള​നം അ​റി​യി​ച്ചു.
പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന സി​സി​ടി​വി കാ​മ​റാ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റോ ഫൈ​ബ​ര്‍ ലൈ​നോ ഇ​ല്ലാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ല​ഭ്യ​മാ​കും.
സ്‌​കൂ​ളു​ക​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍​ക്കും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗും ഇ​ന്‍റേ​ണ​ല്‍ നെ​റ്റ്‌​വ​ര്‍​ക്ക് ഫ​യ​ല്‍ ട്രാ​ന്‍​സ്ഫ​റിം​ഗും ല​ഭ്യ​മാ​ക്കു​വാ​ന്‍ സാ​ധി​ക്കും.
സ​മ്മേ​ള​നം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ​ബി​പി​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ കെ. ​ഗോ​വി​ന്ദ​ന്‍, സി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സ​ജീ​വ് കു​മാ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ശ​ശി​കു​മാ​ര്‍, സി​ഒ​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷു​ക്കൂ​ര്‍ കോ​ളി​ക്ക​ര, ശ്രീ​നാ​രാ​യ​ണ​ന്‍, ര​ഘു​നാ​ഥ്, സി​സി​എ​ന്‍ എം​ഡി ടി.​വി. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ലോ​ഹി​താ​ക്ഷ​ന്‍ സ്വാ​ഗ​ത​വും സി​ഒ​എ കാ​സ​ര്‍​ഗോ​ഡ് മേ​ഖ​ലാ സെ​ക്ര​ട്ട​റി പി. ​സു​നി​ല്‍​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.
ഭാ​ര​വാ​ഹി​ക​ള്‍: എം. ​മ​നോ​ജ്കു​മാ​ര്‍ (പ്ര​സി​ഡ​ന്‍റ്), ഉ​സ്മാ​ന്‍ പാ​ണ്ഡ്യാ​ല (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി. ​വി​നോ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), എം.​ആ​ര്‍. അ​ജ​യ​ന്‍ (സെ​ക്ര​ട്ട​റി), കെ. ​ദി​വാ​ക​ര (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), രാ​ജീ​വ​ന്‍ ക​രി​ങ്ങാ​ട്ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ​ദാ​ശി​വ കി​ണി (ട്ര​ഷ​റ​ര്‍).