കാ​റ​ഡു​ക്ക ബ്ലോ​ക്കി​ല്‍ ഒ​രു തു​ള്ളി​യും പാ​ഴാ​കി​ല്ല
Thursday, January 23, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: ഓ​രോ തു​ള്ളി​യും അ​മൂ​ല്യ​മെ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു കാ​റ​ഡു​ക്ക ബ്ലോ​ക്ക് ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ട​ത്തു​ന്ന​ത് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ള്‍. വ​രാ​നി​രി​ക്കു​ന്ന വേ​ന​ലി​നെ മു​ന്നി​ല്‍​ക്കണ്ടു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​യി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം​ചെ​യ്തും മ​ഴ​വെ​ള്ള​ത്തെ മ​ണ്ണി​ലി​റ​ക്കാ​ന്‍ ക​യ്യാ​ല​ക​ള്‍ തീ​ര്‍​ത്തും മ​ഴ​ക്കു​ഴി​ക​ളും പ​ള്ള​വും ക​നാ​ലു​ക​ളും നി​ര്‍​മി​ച്ചും ക​യ​ര്‍ ഭൂ​വ​സ്ത്രം തീ​ര്‍​ത്തും ജ​ല​സം​ര​ക്ഷ​ണ​ത്തി​നാ​യ് കൈ​കോ​ര്‍​ക്കു​ക​യാ​ണ് കാ​റ​ഡു​ക്ക ബ്ലോ​ക്ക്.
ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി കൃ​ഷി​യെ ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കും ആ​ശ്വ​ാസ​മാ​വു​ക​യാ​ണ് ബ്ലോ​ക്കി​ന്‍റെ ജ​ല​സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍. ന​ല്ലൊ​രു ശ​ത​മാ​ന​വും കൃ​ഷി ഉ​പ​ജീ​വ​ന​മാ​ക്കി​യ ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ മാ​ത്രം 166 കു​ള​ങ്ങ​ളു​ടെ പ്ര​വൃ​ത്തി​യാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. അ​തി​ല്‍ 139 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി. 25 എ​ണ്ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ള്‍ സ​ജീ​വ​മാ​യി ന​ട​ക്കു​ക​യാ​ണ്. ചെ​രി​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ​വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്കി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​നാ​യി മ​ണ്‍ ക​യ്യാ​ല​ക​ളും ക​ല്ല് കൊ​ണ്ടു​ള്ള ക​യ്യാ​ല​ക​ളു​മാ​യി 121 പ്ര​വൃ​ത്തി​ക​ളാ​ണ് ബ്ലോ​ക്കി​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ​ത്.
മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ മ​ണ്ണി​നെ ത​ട്ട്ത​ട്ടാ​ക്കി മാ​റ്റു​ന്ന കോ​ണ്ടൂ​ര്‍ ബ​ണ്ട് നി​ര്‍​മാ​ണ​വും ന​ട​ന്നു​വ​രു​ന്നു. കോ​ണ്ടൂ​ര്‍ ബ​ണ്ടി​ല്‍ പ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. ഏ​ഴെ​ണ്ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 150 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ര​ണ്ട് ക​നാ​ലു​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. മേ​ല്‍​ക്കൂ​ര​യി​ല്‍ നി​ന്ന് വെ​ള്ളം കി​ണ​റി​ലേ​ക്ക് ഒ​ഴു​ക്കി കി​ണ​ര്‍ റീ​ചാ​ര്‍​ജ് ചെ​യ്യു​ന്ന 109 പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.
ആ​റെ​ണ്ണ​ത്തി​ന്‍റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 41 കി​ണ​റു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഒ​ന്‍​പ​തെ​ണ്ണ​ത്തി​ന്‍റെ പ​ണി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ബ്ലോ​ക്കി​ല്‍ ആ​കെ 53 മ​ഴ​ക്കു​ഴി​ക​ളാ​ണ് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്.
മൂ​ന്ന് കു​ള​ങ്ങ​ള്‍ ന​വീ​ക​രി​ച്ചു. ബേ​ഡ​ഡു​ക്ക​യി​ലെ കോ​ട്ട​ബ​യ​ല്‍ തോ​ട്ടി​ലും ക​യ​ര്‍ ഭൂ​വ​സ്ത്രം തീ​ര്‍​ത്തു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ പ​ദ്ധ​തി​ക​ള്‍ കൂ​ടാ​തെ ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​രി​ട്ട് ഇ​ട​പെ​ട്ടു 12 ല​ക്ഷം രൂ​പ മു​ത​ല്‍മു​ട​ക്കി മൂ​ന്ന് കു​ള​ങ്ങ​ള്‍ ന​വീ​ക​രി​ച്ചു.
ഏ​ഴ് കു​ടും​ബ​ങ്ങ​ള്‍ മു​ത​ല്‍ 25 കു​ടും​ബ​ങ്ങ​ള്‍ വ​രെ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​ള​നി​ക​ളി​ലും കു​ഴ​ൽ​ക്കി​ണ​ർ നി​ര്‍​മി​ച്ചു വെ​ള്ളം സം​ഭ​രി​ക്കാ​ന്‍ ടാ​ങ്ക് സ്ഥാ​പി​ച്ചു ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് നേ​രി​ട്ടു വെ​ള്ളം എ​ത്തി​ക്കാ​നു​ള്ള പൈ​പ്പ്‌​ലൈ​ന്‍ ന​ല്‍​കി കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി 2018-19 വ​ര്‍​ഷ​ത്തി​ല്‍ ന​ട​പ്പാ​ക്കി. 36 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി ന​ട​പ്പി​ലാ​ക്കി​യ പ​ദ്ധ​തി​യി​ല്‍ ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 18 കു​ടി​വെ​ള്ള വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളാ​ണ് നി​ല​വി​ലു​ള്ള​ത്.