തളിരിട്ടു മലയോരം
Thursday, January 23, 2020 1:12 AM IST
മാ​ലോം: മ​ഹാ​ത്മാ​ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലോ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ബ​ളാ​ൽ കു​ടും​ബ​ശ്രീ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ലോം യൂ​ണി​റ്റ്, കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന ഉ​ത്ത​ര മ​ല​ബാ​ർ കാ​ർ​ഷി​ക​മേ​ള​യ്ക്ക് തി​രി​തെ​ളി​ഞ്ഞു.
ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ലോ​ത്ത്‌ നി​ന്ന് ജോ​ർ​ജ് മു​ത്തോ​ലി ത​ളി​ര് ന​ഗ​രി​യി​ലേ​ക്ക് നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ത്തി​യ ഘോ​ഷ​യാ​ത്ര​യ്ക്ക് ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു.
ക​ർ​ഷ​ക കു​ടി​യേ​റ്റ​ത്തി​ന്‍റെ​യും കാ​ർ​ഷിക പ്ര​ശ്ന​ങ്ങ​ളു​ടെ​യും നേ​ർ​ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​കാ​ട്ടി​യ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ ഘോ​ഷ​യാ​ത്ര​യ്ക്ക് പ​കി​ട്ടേ​കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഘോ​ഷ​യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
തു​ട​ർ​ന്ന് മേ​ള​യു​ടെ​യും പ്ര​ദ​ർ​ശ​ന​ന​ഗ​രി​യു​ടെ​യും കാ​ർ​ഷി​ക പ​തി​പ്പി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ നി​ർ​വ​ഹി​ച്ചു. രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി​യും, ക​ലാ​സ​ന്ധ്യ പി.​ജി. ദേ​വും ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എം. ​കു​മാ​ര​ൻ, സി​ഐ എ​ൻ.​ഒ.​സി​ബി, മി​നി മാ​ത്യു, ബി​ന്ദു സാ​ബു, ടോ​മി വ​ട്ട​ക്കാ​ട്ട്, ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ, ശ്രീ​കു​മാ​ർ ഭ​ട്ട്, ഷ​ഫീ​ഖ് റ​ഹ്മാ​നി, ജോ​ർ​ജ് ജോ​സ​ഫ്, എ​ൻ.​ഡി.​വി​ൻ​സെ​ന്‍റ്, കെ.​ജെ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​കെ. എ​വു​ജി​ൻ സ്വാ​ഗ​ത​വും വി.​ജെ. ആ​ൻ​ഡ്രൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു.