എംപിയുടെ ലോം​ഗ് മാ​ർ​ച്ചി​ന് ആ​വേ​ശോ​ജ്വ​ല സ​മാ​പ​നം
Thursday, January 23, 2020 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ന​യി​ച്ച ലോം​ഗ് മാ​ർ​ച്ച് കാ​ഞ്ഞ​ങ്ങാ​ട്ട് ഉ​ജ്വ​ല സ്വീ​ക​ര​ണ​ത്തോ​ടെ സ​മാ​പി​ച്ചു.
കാ​സ​ർ​ഗോ​ഡ് നി​ന്ന് ചൊ​വ്വാ​ഴ്ച പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എം​പി​ക്ക് ത്രി​വ​ർ​ണ​പ​താ​ക കൈ​മാ​റി​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത ലോം​ഗ് മാ​ർ​ച്ച് കാ​ഞ്ഞ​ങ്ങാ​ട്ടെ​ത്തി​യ​പ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ​തി​രേ പ്ര​തി​ഷേ​ധ ജ്വാ​ല വാ​നോ​ള​മു​യ​ർ​ന്നു. ആ​ദ്യ​ദി​വ​സം ഉ​ദു​മ​യി​ൽ സ​മാ​പി​ച്ച മാ​ർ​ച്ചി​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ആ​യി​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ന്ന​ത്.
മാ​ർ​ച്ച് ക​ട​ന്നു​വ​രു​ന്ന നി​ര​വ​ധി പേ​ർ ആ​ശം​സ​യു​മാ​യി അ​ണി​നി​ര​ന്നി​രു​ന്നു. ഹൊ​സ്ദു​ർ​ഗ് മാ​ന്തോ​പ്പ് മൈ​താ​നി​യി​ൽ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നീ​തി​ന്യാ​യ​പീ​ഠ​ത്തി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി പ​റ​ഞ്ഞു.
രാ​ജ്യ​ത്ത് ര​ണ്ടു​ത​രം പൗ​ര​ന്മാ​രെ സൃ​ഷ്ടി​ക്കാ​നു​ള്ള ബി​ജെ​പി സ​ർ​ക്കാ​റി​ന്‍റെ നീ​ക്കം ന​ട​ക്കാ​ൻ പോ​കു​ന്നി​ല്ല. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, എം.​സി. ജോ​സ്, പി.​എ. അ​ഷ​റ​ഫ​ലി, വി.​എം. നാ​രാ​യ​ണ​ൻ​കു​ട്ടി, ജി. ​ര​തി​കു​മാ​ർ, സി.​ടി. അ​ഹ​മ്മ​ദ​ലി, പി.​കെ. ഫൈ​സ​ൽ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, പി.​വി. സു​രേ​ഷ്, ഹ​രീ​ഷ് പി. ​നാ​യ​ർ, ഗീ​ത കൃ​ഷ്ണ​ൻ, കെ.​പി. പ്ര​കാ​ശ​ൻ, മാ​മു​നി വി​ജ​യ​ൻ, സാ​ജി​ദ് മൗ​വ്വ​ൽ, രാ​ജ​ൻ പെ​രി​യ, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, നോ​യ​ൽ ടോ​മി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശ​ര​ത് ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും പി​താ​ക്ക​ന്മാ​രാ​യ സ​ത്യ​നാ​രാ​യ​ണ​ൻ, കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു.