കരാർ നൽകുന്നതിന് മുമ്പു തന്നെ റോഡ് റെഡി!
Thursday, January 23, 2020 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്ക് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​രാ​ർ പ്ര​വൃ​ത്തി ന​ൽ​കി​യ​ത് വി​വാ​ദ​മാ​കു​ന്നു.

ഏ​റ്റ​വു​മൊ​ടു​വി​ൽ പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ റോ​ഡ് നി​ർ​മാ​ണം ഉ​ദു​മ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ദു​മ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്കു ക​രാ​ർ ന​ൽ​കി​യ​ത് ടെ​ൻ​ഡ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ​യാ​ണെ​ന്ന വി​വ​രം പു​റ​ത്താ​യി. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 20-ാംവാ​ർ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ക്കം സ്കൂ​ൾ-​കാ​ന​ത്തൈ-​ക​രു​വാ​ക്കോ​ട് റോ​ഡ് ടാ​ർ ചെ​യ്തു പ​ണി പൂ​ർ​ത്തി​യാ​യ​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്.

എ​ന്നാ​ൽ പ്ര​സ്തു​ത റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്കു​ള്ള അ​പേ​ക്ഷാ ഫോ​റം വി​ത​ര​ണം ആ​രം​ഭി​ച്ച​ത് ഇ​ന്ന​ലെ​യാ​യി​രു​ന്നു. ബ​ന്ധ​പ്പെ​ട്ട എ​ൻ​ജി​നി​യ​രോ ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രോ അ​റി​യാ​തെ​യാ​ണ​ത്രെ ഭ​ര​ണ​സ​മി​തി ഉ​ദു​മ ലേ​ബ​ർ സൊ​സൈ​റ്റി​ക്ക് പ​ണി ഏ​ൽ​പ്പി​ച്ച​ത്. ഈ ​പ​ഞ്ചാ​യ​ത്തി​ലെ 90 ശ​ത​മാ​നം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സൊ​സൈ​റ്റി​യെ​യാ​ണ് ഏ​ൽ​പ്പി​ച്ചി​ട്ടു​ള്ള​ത്.​

മ​റ്റു ക​രാ​റു​കാ​ർ ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ച​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന ക​രാ​റു​ക​ൾ അ​വ​ർ​ക്കും ന​ൽ​കി പ്ര​ശ്നം ഒ​തു​ക്കി​ത്തീ​ർ​ക്കു​ക​യാ​ണ് ഭ​ര​ണ​സ​മി​തി ചെ​യ്യു​ന്ന​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. സൊ​സൈ​റ്റി​ക്കാ​ണെ​ങ്കി​ൽ പ​ല ക​രാ​റു​ക​ളും ഏ​റ്റെ​ടു​ക്കാ​നു​ള്ള അ​ർ​ഹ​ത​യി​ല്ല​ന്നും ആ​രോ​പ​ണ​മു​ണ്ട്. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ലോ​ഭി​പ്പി​ച്ചു​മാ​ണ് ഭ​ര​ണ​സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ടെ​ൻ​ഡ​ർ വി​വ​രം പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ട്.

ഇ​തി​ൽ നി​ന്നു​പോ​ലും ഉ​ദ്യോ​ഗ​സ്ഥ​രെ വി​ല​ക്കി​യെ​ന്നാ​ണ് സൂ​ച​ന. സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി മാ​തൃ​ക​യി​ൽ ഉ​ദു​മ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ ല​ക്ഷ്യമെന്നാണ് ആരോപണം.

ഇ​തി​നാ​യി എ​ന്തു വി​ട്ടു​വീ​ഴ്ച​യും മാ​ന​ദ​ണ്ഡ​ ലം​ഘ​ന​വും ആ​കാ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ് സി​പി​എം നേ​തൃ​ത്വം ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ​സാ​ര​ഥ്യം വ​ഹി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന​റി​യു​ന്നു. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ബി​റ്റു​മി​ൻ, ടാ​ർ എ​ന്നി​വ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പോ​ലും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശി​പാ​ർ​ശ​ക​ൾ വേ​ണ​മെ​ന്നി​രി​ക്കെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കി​യ​തി​ലും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.