ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ കോ​യ​ന്പ​ത്തൂ​രി​ൽ അ​റ​സ്റ്റി​ൽ
Wednesday, January 22, 2020 1:09 AM IST
കൂ​ത്തു​പ​റ​മ്പ്: ക​തി​രൂ​ർ നാ​യ​നാ​ർ റോ​ഡി​ൽ പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റി​നു​നേ​രേ ബോം​ബെ​റി​ഞ്ഞ കേ​സി​ൽ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ലാ​ൽ കു​ട​ക്ക​ള​ത്തെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ കെ. ​പ്ര​ബേ​ഷി (30)നെ​യാ​ണ് ക​തി​രൂ​ർ എ​സ്.​ഐ. നി​ജീ​ഷും സം​ഘ​വും കോ​യ​മ്പ​ത്തൂ​രി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​യ​നാ​ർ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റി​നു​നേ​രേ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ​കു​മാ​ർ, മ​ഹേ​ഷ് എ​ന്നി​വ​ർ എ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് വി​ശ്ര​മ​മു​റി​യി​ലേ​ക്ക് പോ​യ​തി​നാ​ലാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് ബോം​ബെ​റി​ഞ്ഞ​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.
നാ​യ​നാ​ർ റോ​ഡി​ന് സ​മീ​പ​പ്ര​ദേ​ശ​മാ​യ കു​ണ്ടു​ചി​റ​യി​ൽ​നി​ന്ന് ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് ബോം​ബു​ശേ​ഖ​രം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ക്ക​റ്റ് പോ​സ്റ്റി​നു​നേ​രേ ബോം​ബേ​റു​ണ്ടാ​യ​ത്.