വീ​ടി​നു​നേ​രേ ബോം​ബേ​റ്
Wednesday, January 22, 2020 1:09 AM IST
കൂ​ത്തു​പ​റ​മ്പ്: മാ​ങ്ങാ​ട്ടി​ടം ക​ണ്ടേ​രി​യി​ൽ വീ​ടി​നു​നേ​രേ ബോം​ബേ​റ്. ടി.​കെ.​ അ​ല​വി​യു​ടെ വീ​ടി​നുനേ​രേ​യാ​ണു ബോം​ബേ​റു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി 12 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ ജ​ന​ൽ​ച്ചി​ല്ലു​ക​ൾ ബോം​ബേ​റി​ൽ ത​ക​ർ​ന്നു. വീ​ടി​ന​ക​ത്ത് മു​റി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​ല​വി​ക്കും മ​ക​ളു​ടെ മ​ക​നും സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ കേ​ൾ​വി​ക്കു ത​ക​രാ​ർ സം​ഭ​വി​ച്ചു. ഇ​വ​ർ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. കാ​റി​ലെ​ത്തി​യ നാ​ലം​ഗസം​ഘ​മാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നുപി​ന്നി​ലെ​ന്നും അ​ല​വി​യു​ടെ മ​ക​ൻ പ​റ​ഞ്ഞു.
സം​ഭ​വ​മ​റി​ഞ്ഞ് കൂ​ത്തു​പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ട്ടി​ൽ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചുവരികയാണ്.