യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ക്കും
Wednesday, January 22, 2020 1:09 AM IST
തൃ​ക്ക​രി​പ്പൂ​ർ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ നി​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ ധി​ച്ചു.
എം​പി​യെ മാ​റ്റി​നി​ർ​ത്താ​ൻ മ​നഃ​പൂ​ർ​വം ശ്ര​മം ന​ട​ന്ന​താ​യി യു​ഡി​എ​ഫ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു. ഇ​തി​നെ​ത്തു​ട​ർ​ന്ന് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ൾ ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. 35 പേ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ന് വി​പ​രീ​ത​മാ​യാ​ണ് നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ വീ​ട് പൂ​ർ​ത്തീ​ക​രി​ച്ച​വ​രു​ടെ കു​ടും​ബ​സം​ഗ​മം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​തെന്നും യു​ഡി​എ​ഫ് പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.