അ​മ്പാ​യ​ത്തോ​ട്ടി​ലെ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം; എ​സ്പി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Wednesday, January 22, 2020 1:09 AM IST
കൊ​ട്ടി​യൂ​ർ: സാ​യു​ധ​രാ​യ മാ​വോ​വാ​ദി​ക​ൾ പ്ര​ക​ട​നം ന​ട​ത്തി​യ അ​മ്പാ​യ​ത്തോ​ട്ടി​ൽ ക​ണ്ണൂ​ര്‍ എ​സ്പി യ​തീ​ഷ് ച​ന്ദ്ര​യെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ലെ​ത്തി​യ എ​സ്പി മേ​ലേ​പാ​ല്‍​ച്ചു​രം കോ​ള​നി​യും സ​ന്ദ​ര്‍​ശി​ച്ചു. ഇ​രി​ട്ടി എ​എ​സ്പി ആ​ര്‍. ആ​ന​ന്ദ്, കേ​ള​കം എ​സ്ഐ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍ ത​ത്‌​സ​മ​യം പ്ര​തി​ക​രി​ക്കാ​ത്ത​ത് ഭ​യം മൂ​ല​മാ​ണെ​ന്ന് യ​തീ​ഷ്ച​ന്ദ്ര പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ജ​നാ​ധി​പ​ത്യം നി​ല​നി​ല്‍​ക്കു​ന്ന​തു​മൂ​ല​മാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​തി​ക​രി​ക്കാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​കു​ന്ന​തെ​ന്നും മാ​വോ​യി​സ്റ്റു​ക​ള്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത് ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന​ത​ന്നെ വേ​ണ്ടെ​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ല്‍ നാ​ലം​ഗ മാ​വോ​യി​സ്റ്റ് സം​ഘം പ്ര​ക​ട​നം ന​ട​ത്തു​ക​യും ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്ത​ത്.