16 കു​പ്പി ക​ര്‍​ണാ​ട​ക നിർമിത മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Monday, January 20, 2020 5:19 AM IST
ബ​ദി​യ​ടു​ക്ക: വി​ല്‍​പ്പ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന 16 കു​പ്പി ക​ര്‍​ണാ​ട​ക നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പെ​ര്‍​ള ഷേ​ണി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ വൈ. ​ഗ​ജേ​ന്ദ്ര​യെ(33)​യാ​ണ് ബ​ദി​യ​ടു​ക്ക എ​ക്‌​സൈ​സ് റെ​യ്ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി. ​പ്ര​മോ​ദ്കു​മാ​ര്‍, സി.​കെ.​വി. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടി​യ​ത്.
പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ല്‍ 180 മി​ല്ലി​ലി​റ്റ​ര്‍ കൊ​ള്ളു​ന്ന 16 കു​പ്പി ക​ര്‍​ണാ​ട​ക നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഗ​ജേ​ന്ദ്ര എ​ക്‌​സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​രു​ണ്‍, ജ​നാ​ര്‍​ദ​ന, പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​രും പ​രി‍​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.