സ്ത്രീ​സു​ര​ക്ഷാ സിം​പോ​സി​യം ന​ട​ത്തി
Monday, January 20, 2020 5:19 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്ത്രീ​സു​ര​ക്ഷാ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് വ​നി​താ സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ ന​ട​ന്ന സ്ത്രീ​സു​ര​ക്ഷാ സിം​പോ​സി​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വ​നി​താ സെ​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഭാ​നു​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ത്രീ​സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളും നി​യ​മ​ങ്ങ​ളും സം​ബ​ന്ധി​ച്ചു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഇ. ​പ​ത്മാ​വ​തി, ജി​ല്ലാ ശി​ശു​ക്ഷേ​മ​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി.​പി. ശ്യാ​മ​ളാ​ദേ​വി എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പു​ഷ്പ അ​മേ​ക്ക​ള, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷാ​ഹി​ന സ​ലിം, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാം​ഗം ഭാ​ര്‍​ഗ​വി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​പി. സു​ധ​ര്‍​മ, സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സു​നി​ത, എ​സ്‌​ഐ കെ. ​അ​ജി​ത, കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ കെ. ​ര​മ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​ദ്യാ​ന​ഗ​ര്‍ എ​സ്‌​ഐ രൂ​പ മ​ധു​സൂ​ദ​ന​ന്‍ സ്വാ​ഗ​ത​വും വ​നി​താ സെ​ല്‍ എ​സ്‌​ഐ എം.​എ. ശാ​ന്ത ന​ന്ദി​യും പ​റ​ഞ്ഞു.