ബാ​ല​വേ​ല ത​ട​യാ​ന്‍ പ്ര​തി​മാ​സ റെ​യ്ഡും മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യും
Monday, January 20, 2020 5:19 AM IST
കാ​സ​ർ​ഗോ​ഡ്: ബാ​ല​വേ​ല ത​ട​യു​ന്ന​തി​നും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മേ​ഖ​ല​യി​ലു​ള്ള തൊ​ഴി​ല്‍ ചൂ​ഷ​ണം ത​ട​യു​ന്ന​തി​നും ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു നി​ര്‍​ദേ​ശം ന​ല്‍​കി. ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ടാ​സ്‌​ക് ഫോ​ഴ്‌​സ് യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.
എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി ബാ​ല​വേ​ല റെ​യ്ഡ് ന​ട​ത്താ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍, ചൈ​ല്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍, പോ​ലീ​സ്, ആ​ര്‍​ഡി​ഒ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. എ​ല്ലാ​മാ​സ​വും ര​ണ്ടാം തീ​യ​തി ഇ​തു​സം​ബ​ന്ധി​ച്ചു റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. ജി​ല്ല​യി​ലെ ക്ര​ഷ​ര്‍ യൂ​ണി​റ്റു​ക​ളി​ല്‍ ബാ​ല​വേ​ല ത​ട​യു​ന്ന​തി​ന് മി​ന്ന​ല്‍​പ​രി​ശോ​ധ​ന ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലും മി​ന്ന​ല്‍​പ​രി​ശോ​ധ​ന ന​ട​ത്തും. നി​യ​മം ലം​ഘി​ച്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൂ​ട്ട​ത്തോ​ടെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന വീ​ട്ടു​ട​മ​സ്ഥ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.
ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള ആ​വാ​സ് പ​ദ്ധ​തി ഊ​ര്‍​ജി​ത​മാ​ക്കും. ബാ​ല​വേ​ല​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ശ​ക്ത​മാ​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​കൂ​ടി ഉ​പ​യോ​ഗി​ച്ച് മ​ണ​ല്‍​ക്ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് ക​ര്‍​ശ​ന​മാ​യി ത​ട​യാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി. യോ​ഗ​ത്തി​ല്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ ബി. ​ദേ​വ​ദാ​സ്, ഡി​എ​ല്‍​എ​സ്എ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​ദി​നേ​ശ, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​എ. ബി​ന്ദു , റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ബി. ​അ​ശ്വി​ന്‍, കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ന​ന്ദി​കേ​ശ്വ​ര, ഡി​വൈ​എ​സ്പി സ​തീ​ഷ് കു​മാ​ര്‍, ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി മ​ധു മു​തി​യ​ക്കാ​ല്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.