എ​ൻ​ഡോ​സ​ള്‍​ഫാ​ന്‍ ‘സ​മ​ര​ജ്വാ​ല’ തുടരുന്നു
Monday, January 20, 2020 5:19 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ൻ​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ വാ​ഗ്ദാ​നം പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ന് മു​ന്നോ​ടി​യാ​യി സ​മ​ര​ജ്വാ​ല തീ​ര്‍​ത്തു. ‌
പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ ഒ​പ്പു​മ​ര​ച്ചു​വ​ട്ടി​ലാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
ദു​രി​ത​ബാ​ധി​ത​രും അ​മ്മ​മാ​രും മെ​ഴു​കു​തി​രി ക​ത്തി​ച്ചു സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ശ​സ്ത സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക ‌ദ​യാ​ബാ​യി ഏ​കാം​ഗ​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.
കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​മ്പ​ല​ത്ത​റ, നാ​രാ​യ​ണ​ന്‍ പേ​രി​യ, സു​ബൈ​ര്‍ പ​ടു​പ്പ്, അ​ബ്ദു​ല്‍​ഖാ​ദ​ര്‍ ച​ട്ട​ഞ്ചാ​ല്‍, ഗോ​പി​നാ​ഥ​ന്‍, മു​നീ​സ അ​മ്പ​ല​ത്ത​റ, കെ. ​ച​ന്ദ്രാ​വ​തി, ഗോ​വി​ന്ദ​ന്‍ ക​യ്യൂ​ര്‍ എ​ന്നി​വ​ര്‍ സ​മ​ര​ജ്വാ​ല​ക്ക് നേ​തൃ​ത്വം ന​ല്‍​കി.
ക​ഴി​ഞ്ഞ​വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ അ​മ്മ​മാ​രും കു​ട്ടി​ക​ളും സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ​ട്ടി​ണി സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ഒ​ത്തു​തീ​ര്‍​പ്പു ച​ര്‍​ച്ച​യി​ലെ വ്യ​വ​സ്ഥ​ക​ള്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു 30ന് ​വീ​ണ്ടും സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച് ന​ട​ത്താ​നാ​ണ് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ​മു​ന്ന​ണി​യു​ടെ തീ​രു​മാ​നം.