വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി പെ​ന്‍​ഷ​ന്‍ ത​ട്ടി: ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സ്
Monday, January 20, 2020 5:18 AM IST
കാ​സ​ര്‍​ഗോ​ഡ്: കു​ഡ്‌​ലു സ്വ​ദേ​ശി​യു​ടെ പി​എ​ഫ്‌ പെ​ന്‍​ഷ​ന്‍ തു​ക​ക​ള്‍ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തു. കു​ഡ്‌​ലു കാ​വി​ല്‍ ഹൗ​സി​ലെ കെ. ​രാ​ജ​ന്‍റെ പ​രാ​തി​യി​ല്‍ കു​ഡ്‌​ലു​വി​ലെ മ​നോ​ഹ​ര​ന്‍, പെ​രി​യ​ടു​ക്ക​യി​ലെ രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ഡ്‌​ലു​വി​ലെ രാ​ജ​ന്‍ മു​മ്പ് കു​ഡ്‌​ലു വി​ല്ലേ​ജി​ലെ ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ ക​മ്പ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.
മ​നോ​ഹ​ര​നും രാ​ജ​നും ഈ ​സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രാ​ണ്. കു​ഡ്‌​ലു രാ​ജ​ന്‍ ക​മ്പ​നി​യി​ലെ ജോ​ലി അ​വ​സാ​നി​പ്പി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​എ​ഫ് തു​ക​യാ​യ 19,350 രൂ​പ​യും പെ​ന്‍​ഷ​ന്‍ തു​ക​യാ​യ 6,076 രൂ​പ​യും ഇ​രു​വ​രും വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി ത​ട്ടി​യെ​ടു​ത്തു​വെ​ന്നാ​ണ് പ​രാ​തി.