പെ​ട്രോ​ളി​യം പ​ദ്ധ​തി​ക്കെ​തി​രേ പ​യ്യ​ന്നൂ​രി​ലേ​ക്ക് പ​ദ​യാ​ത്ര ന​ട​ത്തും
Monday, January 20, 2020 5:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: ക​ണ്ട​ങ്കാ​ളി പെ​ട്രോ​ളി​യം പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ​ദ്ധ​തി പ്ര​ദേ​ശ​മാ​യ പ​യ്യ​ന്നൂ​രി​ലേ​ക്ക് ഫെ​ബ്രു​വ​രി മൂ​ന്നി​ന് തൃ​ക്ക​രി​പ്പൂ​രി​ൽ നി​ന്ന് പ​ദ​യാ​ത്ര ന​ട​ത്തും. ഇ​തി​നു മു​ന്നോ​ടി​യാ​യി പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.
പ​യ്യ​ന്നൂ​രി​ൽ ന​ട​ന്നു​വ​രു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി തൃ​ക്ക​രി​പ്പൂ​രി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​നി​ലാ​ണ് പ​ദ​യാ​ത്ര തീ​രു​മാ​നി​ച്ച​ത്. കെ​എം​കെ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ സീ​ക്ക് ഡ​യ​റ​ക്ട​ർ ടി.​പി. പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​വി. ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി.​കെ. പൊ​തു​വാ​ൾ, സ​ത്താ​ർ​വ​ട​ക്കു​മ്പാ​ട്, വി.​കെ. ര​വീ​ന്ദ്ര​ൻ, കെ.​പി. വി​നോ​ദ്, എ. ​മു​കു​ന്ദ​ൻ, കെ.​വി. ശ​ശി, ദാ​മു കാ​റ​മേ​ൽ, ടി.​പി. രാ​ജേ​ന്ദ്ര​ൻ, വി.​വി. ര​വീ​ന്ദ്ര​ൻ, കെ.​വി. കൃ​ഷ്ണ പ്ര​സാ​ദ്, ആ​ന​ന്ദ് പേ​ക്ക​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.