ടെമ്പോയും സ്കൂട്ടറും കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു
Sunday, January 19, 2020 2:14 AM IST
മഞ്ചേശ്വരം: സംസ്ഥാന അതിർത്തിക്കു സമീപം പൊസോട്ട് മിനി ടെമ്പോയും സ്കൂട്ടറും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശിയായ കോളജ് വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് ഫാറൂഖ് കോളജിന് സമീപം താമസിക്കുന്ന വി. വേലായുധന്‍ കുട്ടിയുടെയും ശ്രീവിദ്യയുടെയും മകനും മംഗളൂരു ബിടിഎ കോളേജ് വിദ്യാർഥിയുമായ വിശാല്‍(23) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശി വിജിനി(22)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ആറര മണിയോടെയായിരുന്നു അപകടം. മംഗളൂരുവിലെ കോളജില്‍ നിന്ന് വരികയായിരുന്ന വിദ്യാർഥികളുടെ സ്കൂട്ടറില്‍ കല്ല് കയറ്റി പോവുകയായിരുന്ന മിനി ടെമ്പോ ഇടിക്കുകയായിരുന്നു.