ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ൾ​ക്ക് തു​ട​ക്ക​ം
Sunday, January 19, 2020 1:41 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ താ​ലൂ​ക്കു​ക​ളി​ല്‍ ന​ട​ക്കു​ന്ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്തു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഈ ​വ​ര്‍​ഷ​ത്തെ ആ​ദ്യ അ​ദാ​ല​ത്ത് ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ ന​ട​ന്നു. ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച 90 പ​രാ​തി​ക​ളി​ല്‍ ന​ട​പ​ടി​യാ​യ​താ​യി ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. 78 പ​രാ​തി​ക​ളു​ടെ ന​ട​പ​ടി പൂ​ര്‍​ത്തീ​ക​രി​ച്ചെ​ന്നും 21 എ​ണ്ണ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ദാ​ല​ത്തി​ല്‍ 70 പ​രാ​തി​ക​ള്‍ നേ​രി​ട്ടു​ല​ഭി​ച്ചു. പ​രാ​തി​ക​ള്‍ പ​രി​ശോ​ധി​ച്ചശേ​ഷം 15 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷ​ക​ര്‍​ക്ക് മ​റു​പ​ടി ല​ഭി​ക്കും.

ജി​ല്ല​യി​ല്‍ റ​വ​ന്യൂ വ​കു​പ്പി​ന്‍റെ 2017 ന് ​മു​ന്‍​പു​ള്ള 29345 ഫ​യ​ലു​ക​ള്‍ തീ​ര്‍​പ്പാ​ക്കി. 3367 ഫ​യ​ലു​ക​ള്‍ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ക​ള​ക്ട​റേ​റ്റി​ല്‍ 14932 ഫ​യ​ലു​ക​ളി​ല്‍ 13692 എ​ണ്ണം തീ​ര്‍​പ്പാ​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ കെ. ​വി​ജ​യ​ന്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ (ആ​ര്‍​ആ​ര്‍) പി. ​ആ​ര്‍. രാ​ധി​ക, ത​ഹ​സി​ല്‍​ദാ​ര്‍ എ​ന്‍. മ​ണി​രാ​ജ് തു​ട​ങ്ങി​യ​വ​രും അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ​ര​സ​ഹാ​യ​മി​ല്ലാ​തെ എ​ഴു​ന്നേ​റ്റു നി​ല്‍​ക്കാ​നാ​കാ​ത്ത മ​ക​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ന്ന് ക​ട​മെ​ടു​ത്ത അ​ഞ്ച് ല​ക്ഷം രൂ​പ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ക​ട​ബാ​ധ്യ​ത എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി എ​ത്തി​യ കൃ​ഷ്ണ​ന്‍ നാ​യ​ര്‍​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​ശ്വാ​സ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ നി​ര്‍​ദേശി​ച്ചു. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന അ​തി​യാ​മ്പൂ​ര്‍ സൗ​പ​ര്‍​ണി​ക​യി​ലെ ദാ​മോ​ദ​ര​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി മു​ളം​തൈ​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്തി ജൈ​വ​വേ​ലി ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ട് നി​ര്‍​ദേ​ശി​ച്ചു. മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ കാ​ലി​ച്ചാം​പൊ​തി​യി​ൽ കു​ടും​ബ​ക്ഷേ​മ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി കു​ഴി​ച്ച കു​ഴ​ല്‍​ക്കി​ണ​ര്‍ വെ​ള്ള​മു​ണ്ടാ​യി​ട്ടും ഉ​പ​യോ​ഗി​ക്കാ​ത്ത​തി​നെ​തി​രേ സാ​മൂ​ഹ്യപ്ര​വ​ര്‍​ത്ത​ക​നാ​യ നാ​രാ​യ​ണ​ന്‍ ന​ല്‍​കി​യ പ​രാ​തി ക​ള​ക്ട​ര്‍ ഭൂ​ജ​ല വ​കു​പ്പി​ന് കൈ​മാ​റി. അ​ര​യാ​ക്ക​ട​വ്-​കാ​ലി​ച്ചാം​പൊ​തി റോ​ഡി​ൽ 300 മീ​റ്റ​ര്‍ ദൂ​രം ടാ​ർ ചെ​യ്യാ​തെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രേ ല​ഭി​ച്ച പ​രാ​തി ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി.