പ്ലാ​സ്റ്റി​ക് നി​രോ​ധ​നം: പ​രി​ശോ​ധ​ന നടത്തി
Sunday, January 19, 2020 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞാ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യും റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​ന്‍റെ​യും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ഓ​ഫി​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ട്ട​ണ​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്ന് വി​വി​ധ ക​ട​ക​ളി​ൽ നി​ന്നാ​യി 160 കി​ലോ നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. സം​യു​ക്ത പ​രി​ശോ​ധ​ന​ക്ക് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​വി. സീ​മ, വി.​വി. ബീ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഓ​വ​ർ​സീ​യ​ർ മാ​ജി​ദ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.