ലൈ​ഫ് പദ്ധതി: അ​ധി​ക ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടും വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടിയെടുക്കും: ക​ള​ക്ട​ര്‍
Sunday, January 19, 2020 1:40 AM IST
കാ​സ​ർ​ഗോ​ഡ്: ലൈ​ഫ് മി​ഷ​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ൽ അ​ധി​ക​ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടും വീ​ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി അ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു നി​ര്‍​ദേ​ശം ന​ല്‍​കി. ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ന​വ​കേ​ര​ളം ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള നാ​ല് മി​ഷ​നു​ക​ളി​ലെ​യും കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണ പ്ര​ക്രി​യ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നും അ​തു​സം​ബ​ന്ധി​ച്ചു ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നും നി​ര്‍​ദേ​ശം ന​ല്‍​കി.
ലൈ​ഫ്, ആ​ര്‍​ദ്രം, ഹ​രി​ത​കേ​ര​ളം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം എ​ന്നീ നാ​ല് മി​ഷ​നു​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. ആ​ര്‍​ദ്രം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്‌​സ്, പാ​രാ മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​ര​ക്ട​റോ​ടും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റോ​ടും നി​ര്‍​ദേ​ശി​ച്ചു.

കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി. രാ​ജ്‌​മോ​ഹ​ന്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​മ​ണ്യ​ന്‍, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം. ​വ​ത്സ​ന്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​ദി​ലീ​പ്കു​മാ​ര്‍, ആ​ര്‍​ദ്രം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​മ​നോ​ജ് കു​മാ​ര്‍, പി​എ​യു പ്രോ​ജ​ക്ട് ഡ​യ​ര​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.