കൊ​ന്ന​ക്കാ​ട് തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി
Sunday, January 19, 2020 1:37 AM IST
കൊ​ന്ന​ക്കാ​ട്: കൊ​ന്ന​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബസ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ക്കി ത​ട​ത്തി​മാ​ക്ക​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്നു ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും വ​ച​ന​സ​ന്ദേ​ശ​ത്തി​ലും ഫാ. ​ടോ​ണി നീ​ല​ങ്കാ​വി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കു​ന്നോ​ത്ത് ഗു​ഡ്ഷെ​പ്പേ​ർ​ഡ് മേ​ജ​ർ സെ​മി​നാ​രി​യി​ലെ ഫാ. ​മാ​ത്യു പ​ട്ട​മ​ന​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ന​ട​ന്നു. ഫ​മി​ലി​യ ഫെ​സ്റ്റ് കു​ടും​ബ കൂ​ട്ടാ​യ്മ മാ​ലോം അ​സി. വി​കാ​രി ഫാ. ​ജോ​ൺ കൂ​വ​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ്സ് ഹൗ​സ് പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി പ​രതേ​പ​തി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ന​ട​ക്കും. ഏ​ഴി​ന് ല​ദീ​ഞ്ഞ് തു​ട​ർ​ന്ന് ടൗ​ണി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം. സ​മാ​പ​നാ​ശീ​ർ​വാ​ദ​ത്തോ​ടൊ​പ്പം പ​ള്ളി​യി​ൽ സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.