ലോം​ഗ് മാ​ർ​ച്ചി​ന്‍റെ ബോ​ർ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി​യ​ത് സ​മ​ര​ത്തെ ഒ​റ്റു​കൊ​ടു​ക്കു​ന്ന​തി​ന്: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Sunday, January 19, 2020 1:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ അ​ര​ങ്ങി​ൽ ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ക​രാ​യി അ​ഭി​ന​യി​ക്കു​ക​യും ക​ർ​ട്ട​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ പ്ര​ത്യ​ക്ഷ​മാ​യ തെ​ളി​വാ​ണ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ലോം​ഗ് മാ​ർ​ച്ചി​ന്‍റെ ബോ​ർ​ഡു​ക​ൾ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​ടു​ത്തു​മാ​റ്റി​യ​തി​ലൂ​ടെ പു​റ​ത്തു​വ​ന്ന​തെ​ന്നു രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ആ​രോ​പി​ച്ചു.

പൗ​ര​ത്വ നിയമ​ഭേ​ദ​ഗ​തി​ക്കെ​തി​രേ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന അ​തി​ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ൽ കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ൺ​ഗ്ര​സ് എം​പി​മാ​ർ അ​വ​ര​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ൽ ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 21, 22 തീ​യ​തി​ക​ളി​ൽ കാ​സ​ർ​ഗോ​ട്ട് നി​ന്ന് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ക്കു​ക​യാ​ണ്.

ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി കാ​സ​ർ​ഗോ​ഡ് മു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട് വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലേ​ത് മാ​ത്ര​മാ​ണ് ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ എ​ടു​ത്തു​മാ​റ്റി​യ​ത്. ഒ​രു ഭാ​ഗ​ത്ത് പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യെ എ​തി​ർ​ത്തു സം​സാ​രി​ക്കു​ക​യും മ​റു​ഭാ​ഗ​ത്ത് ഇ​തി​നെ​തി​രാ​യു​ള്ള സ​മ​ര​ങ്ങ​ളെ ഒ​റ്റു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഇ​ര​ട്ട​ത്താ​പ്പ് ന​യ​മാ​ണ് ഇ​തോ​ടെ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ബോ​ർ​ഡു​ക​ൾ എ​ടു​ത്തു മാ​റ്റു​മെ​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​പ്പോ​ൾ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നോ​ട് സം​സാ​രി​ച്ചി​രു​ന്നു. ആ​ർ​ഡി​ഒ ആ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണ് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞ​ത്. ആ​ർ​ഡി​ഒ​യെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ത്ത​ര​മൊ​രു നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ന​ഗ​ര​സ​ഭ​യ്ക്ക് മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​മെ​ന്നും മ​റു​പ​ടി ല​ഭി​ച്ചു.

ച​രി​ത്ര​സ​മ​ര​ങ്ങ​ളെ ഒ​റ്റു​കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് നാ​ളെ ച​രി​ത്ര​ത്തി​ന്‍റെ ച​വ​റ്റു​കു​ട്ട​യി​ലാ​യി​രി​ക്കും സ്ഥാ​ന​മെ​ന്നും ജ​നം അ​ത്ത​ര​ക്കാ​രെ തി​രി​ച്ച​റി​യു​മെ​ന്നും എം​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.