സ്പോ​ർ​ട്സ് സ്കൂ​ളു​ക​ളി​ലേ​ക്ക് സെ​ല​ക്‌​ഷ​ൻ ട്ര​യ​ൽ​സ് 20 മു​ത​ൽ
Sunday, January 19, 2020 1:37 AM IST
തി​രു​വ​ന​ന്ത​പു​രം: ജി.​വി. രാ​ജാ സ്‌​പോ​ര്‍​ട്‌​സ് സ്‌​കൂ​ളി​ലും ക​ണ്ണൂ​ര്‍ സ്‌​പോ​ര്‍​ട്‌​സ് ഡി​വി​ഷ​നി​ലും 2020-21 അ​ധ്യ​യ​നവ​ര്‍​ഷം ആ​റ് മു​ത​ല്‍ ഒ​മ്പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കും പ്ല​സ് വ​ണി​ലേ​ക്കും കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ടാ​ല​ന്‍റ് ഹ​ണ്ട് സെ​ല​ക്‌​ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ത്തും.

ജ​നു​വ​രി 20 ന് ​ക​മ്പ​ല്ലൂ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, 21 ന് ​ചാ​മു​ണ്ഡി​ക്കു​ന്ന് ഗ​വ. ഹൈ​സ്‌​കൂ​ൾ, 22 ന് ​ക​ക്കാ​ട്ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, 23 ന് ​കു​ണ്ടം​കു​ഴി, വെ​ള്ള​ച്ചാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​ത്‌‌​ല​റ്റി​ക്‌​സ്, ബാ​സ്‌​ക്ക​റ്റ് ബോ​ള്‍, ഫു​ട്‌​ബോ​ള്‍, വോ​ളി​ബോ​ള്‍, ത​യ്ക്കോ​ൺ​ഡോ, റ​സ്‌​ലിം​ഗ്, ഹോ​ക്കി, വെ​യ്റ്റ്‌ ലി​ഫ്റ്റിം​ഗ്, ബോ​ക്‌​സിം​ഗ് ജൂ​ഡോ, ക്രി​ക്ക​റ്റ് എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ അ​പേ​ക്ഷി​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍
http://gvrsportsschool.org/talenthunt എ​ന്ന ലി​ങ്കി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9846799181.