കേ​ര​ള​ത്തെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ക്കും: മ​ന്ത്രി ജ​ലീ​ൽ
Saturday, January 18, 2020 1:25 AM IST
മ​ഞ്ചേ​ശ്വ​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് അ​ഭി​മാ​നാ​ര്‍​ഹ​മാ​യ മു​ന്നേ​റ്റ​മാ​ണ് സം​സ്ഥാ​നം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും കേ​ര​ള​ത്തെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചുവ​രു​ന്ന​തെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍.
മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ മെ​മ്മോ​റി​യ​ല്‍ ഗ​വ. കോ​ള​ജി​നു വേ​ണ്ടി നി​ര്‍​മി​ച്ച ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി പ​ഠ​നം ന​ട​ത്താ​നാ​വു​ന്ന സൗ​ഹാ​ര്‍​ദാ​ന്ത​രീ​ക്ഷ​മാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ബി​രു​ദ-ബി​രു​ദാ​ന​ന്ത​ര ക്ലാ​സു​ക​ള്‍ ജൂ​ണ്‍ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ട്.
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നാ​യി ബി​രു​ദ പ​രീ​ക്ഷാഫ​ലം ഏ​പ്രി​ലി​ലും ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷാ​ഫ​ലം മെ​യി​ലും പ്ര​സി​ദ്ധീ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കും.
പൈ​വ​ളി​ഗെ ഐ​ടി​ഐ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഭാ​ഷാ​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന മ​ഞ്ചേ​ശ്വ​ര​ത്ത് മൈ​നോ​റി​റ്റി സ​ബ്സെ​ന്‍റ​ര്‍ സ്ഥാ​പി​ക്കാ​ന്‍ ആ​ലോ​ചി​ക്കു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ അ​സീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഹ​ര്‍​ഷ​ദ് വൊ​ര്‍​ക്കാ​ടി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​ആ​ര്‍. ജ​യാ​ന​ന്ദ, ഹ​സീ​ന, പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി​ല​ത, കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ജെ. സു​നി​ല്‍ ജോ​ണ്‍, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ. ​ദ​യാ​ന​ന്ദ, സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​പി.​എം. സ​ലീം, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ എ​സ്. അ​മി​ത, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ജ​ന്‍, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജി​തി​ന്‍​രാ​ജ്, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പി. ​ജ്യോ​തി​പ്ര​ഭ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.