ച​ന്ദ്ര​ഗി​രി പാ​ലം: ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ്
Saturday, January 18, 2020 1:25 AM IST
കാ​സ​ർ​ഗോ​ഡ്‌: കാ​ഞ്ഞ​ങ്ങാ​ട്-​കാ​സ​ർ​ഗോ​ഡ് കെ​എ​സ്ടി​പി റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ച ച​ന്ദ്ര​ഗി​രി പാ​ല​ത്തി​ൽ നാ​ളെ മു​ത​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്രി​ത രീ​തി​യി​ൽ ഗ​താ​ഗ​തം അ​നു​വ​ദി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. കെ​എ​സ്ടി​പി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഈ ​റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ഓ​ട്ടോ​റി​ക്ഷ, കാ​ർ എ​ന്നി​വ ഗ​താ​ഗ​തം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കും. എ​ന്നാ​ൽ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ മാ​ത്ര​മേ ച​ന്ദ്ര​ഗി​രി പാ​ല​ത്തി​ലൂ​ടെ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ എ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.