കോ​ൺ​ഗ്ര​സ് സം​യു​ക്ത ബ്ലോ​ക്ക് ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി
Friday, January 17, 2020 1:34 AM IST
ചെ​റു​വ​ത്തൂ​ർ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ 21,22 തീ​യ​തി​ക​ളി​ൽ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ലോം​ഗ് മാ​ർ​ച്ച്‌ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചെ​റു​വ​ത്തൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഹാ​ളി​ൽ നീ​ലേ​ശ്വ​രം, തൃ​ക്ക​രി​പ്പൂ​ർ സം​യു​ക്ത ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ൺവ​ൻ​ഷ​ൻ ന​ട​ത്തി. പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, കെ​പി​സി​സി അം​ഗം കെ.​വി. ഗം​ഗാ​ധ​ര​ൻ, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. രാ​ജേ​ന്ദ്ര​ൻ, കെ.​വി. സു​ധാ​ക​ര​ൻ, പി.​കെ. ഫൈ​സ​ൽ, മാ​മു​നി വി​ജ​യ​ൻ, കെ.​പി. പ്ര​കാ​ശ​ൻ, പി.​വി. സു​രേ​ഷ് കു​മാ​ർ, വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ​വീ​ട്, യൂ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ജി​ദ് മൗ​വ്വ​ൽ, എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.