പൊ​തു​അ​വ​ധി ദി​ന​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്ക​ൽ: പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ്, സി​പി​ഐ അ​ധ്യാ​പ​ക​ സം​ഘ​ട​ന​ക​ൾ
Friday, January 17, 2020 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഞാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്തു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​നെതിരേ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് അ​ധ്യാ​പ​ക​സം​ഘ​ട​ന കെ​പി​എ​സ്ടി​എ​യും സി​പി​ഐ അ​ധ്യാ​പ​ക​സം​ഘ​ട​ന എ​കെ​എ​സ്ടി​യു​വും. ഞാ​യ​ർ ഉ​ൾ​പ്പെ​ടെ ജ​നു​വ​രി 18,19 തിയ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഗ​ണി​തോ​ത്സ​വ​ത്തി​ൽ കെ ​പി​എ​സ്ടി​എ അം​ഗ​ങ്ങ​ൾ സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും ഏ​ക​പ​ക്ഷീ​യ​മാ​യി അ​വ​ധി ദി​വ​സ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​സ്തു​ത ദി​വ​സ​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​നും കെ​പി​എ​സ്ടി​എ തീ​രു​മാ​നി​ച്ചു. അ​വ​ധി ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച ദി​വ​സ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളി​ൽ അ​ധ്യാ​പ​ക​ർ സ​ഹ​ക​രി​ച്ചു വ​രു​ന്നു. എ​ന്നാ​ൽ ഞാ​യ​റാ​ഴ്ച കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ല.
അ​വ​ധി ദി​ന​ങ്ങ​ളി​ലെ ഗ​ണി​തോ​ത്സ​വം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റോ​ട് രേ​ഖാ​മൂ​ലം കെ​പി​എ​സ്ടി​എ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​പാ​ടി​ക​ളു​മാ​യി മു​മ്പോ​ട്ടു പോ​കു​ന്ന​തി​ൽ ജി​ല്ലാ ക​മ്മ​ിറ്റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി, പി. ​ശ​ശി​ധ​ര​ൻ, ജി.​കെ. ഗി​രി​ജ, സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ്, ട്ര​ഷ​റ​ർ പ്ര​ദീ​പ് കു​മാ​ർ ടി.​വി, കെ.​ഒ.​രാ​ജീ​വ​ൻ, പി.​ജെ. ജോ​സ​ഫ്, കെ.​വി. വി​ജ​യ​ൻ, എ.​വി. ഗി​രീ​ശ​ൻ, കെ.​വി. വി​നോ​ദ്, രാ​ജേ​ഷ് കു​മാ​ർ ടി, ​ഹ​രി​ദാ​സ് പി.​കെ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
അ​വ​ധി ദി​ന​ങ്ങ​ൾ അ​പ​ഹ​രി​ച്ചു​കൊ​ണ്ടു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​ധി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് എ​കെ​എ​സ്ടി​യു ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​ന​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ ഗ​ണി​തോ​ത്സ​വം പോ​ലു​ള്ള ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത​ക​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നും സ​മ്മേ​ള​നം തീ​രു​മാ​നി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പി. ​രാ​ജ​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ടി. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ്, കെ.​പ​ദ്മ​നാ​ഭ​ൻ, ജ​യ​ൻ നീ​ലേ​ശ്വ​രം, വി​ന​യ​ൻ ക​ല്ല​ത്ത്, ഒ.​പ്ര​തീ​ഷ്, പി.​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.