ജി​ല്ലാ​ത​ല ലൈ​ഫ് കു​ടും​ബ​സം​ഗ​മം 25ന്
Friday, January 17, 2020 1:33 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ലൈ​ഫ്മി​ഷ​ന്‍ കു​ടും​ബ​സം​ഗ​മം 25നു ​കാ​സ​ര്‍​ഗോ​ഡ് മു​നിസി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ റ​വ​ന്യു​മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഗ​മ​ത്തി​ല്‍ ജി​ല്ല​യി​ലെ 32 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നാ​യി 800 ഓ​ളം ഗു​ണ​ഭോ​ക്താ​ക്ക​ളും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും ഗ്രാ​മ​സേ​വ​ക​ന്മാ​രും പ​ങ്കെ​ടു​ക്കും. ഒ​രു വാ​ര്‍​ഡി​ല്‍ നി​ന്നും ഒ​രു ഗു​ണ​ഭോ​ക്താ​വ് എ​ന്ന രീ​തി​യി​ല്‍ ജി​ല്ല​യി​ലെ എ​ല്ലാ വാ​ര്‍​ഡി​ല്‍ നി​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്കും.
സം​ഗ​മ​ത്തി​ല്‍ ഓ​രോ പ​ഞ്ചാ​യ​ത്തി​ലെ​യും മി​ക​ച്ച ഗു​ണ​ഭോ​ക്താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത് പു​ര​സ്‌​കാ​രം ന​ല്‍​കും. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക. കൂ​ടാ​തെ ലൈ​ഫ്മി​ഷ​ന്‍ പ​ദ്ധ​തി​യോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നൂ​റു​ശ​ത​മാ​നം പൂ​ര്‍​ത്തീ​ക​രി​ച്ച പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും പു​ര​സ്‌​കാ​രം ന​ല്‍​കും. ലൈ​ഫ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച ര​ണ്ടു നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട​ത്തി ആ​ദ​രി​ക്കും.
ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗം എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ്മി​ഷ​ന്‍ ജി​ല്ലാ കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ വ​ത്സ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ.​പി.​ഉ​ഷ, വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ടി. അ​ബ്ദു​ള്‍ ജ​ബ്ബാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ന​ന്ദ​കു​മാ​ര്‍ സ്വാ​ഗ​ത​വും പി​എ​യു പ്രോ​ജ​ക്ട് കോ-​ഒാ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​പ്ര​ദീ​പ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.