പു​ത്ത​ന്‍ മാ​തൃ​ക​യാ​യി തൊ​ഴി​ലു​റ​പ്പ് വാ​യ്പാ​മേ​ള
Friday, January 17, 2020 1:33 AM IST
പി​ലി​ക്കോ​ട്: വ്യ​ക്തി​ഗ​ത ആ​സ്തി നി​ർ​മാ​ണ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യു​ള്ള വാ​യ്പ മേ​ള​യി​ലൂ​ടെ കേ​ര​ള​ത്തി​ന് പു​ത്ത​ന്‍ മാ​തൃ​ക ന​ല്‍​കു​ക​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തും.
തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ്യ​ക്തി​ഗ​ത ആ​സ്തി നി​ർ​മാ​ണ​ത്തി​നാ​യാ​ണ് വാ​യ്പാ​മേ​ള ന​ട​ത്തി​യ​ത്.​അ​ഞ്ചു ജെ​എ​ല്‍​ജി( ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പ്) ക​ളി​ലാ​യി 31 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​യ്പ അ​നു​വ​ദി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ക്കു​ന്ന ആ​ട്ടി​ന്‍​കൂ​ട്, കോ​ഴി​ക്കൂ​ട്, പ​ശു​ത്തൊ​ഴു​ത്ത് എ​ന്നി​വ​യ്ക്ക് സാ​ധാ​ന​സാ​മ​ഗ്രി​കൾക്കു​ള്ള തു​ക​യാ​ണ് വാ​യ്പ​യി​ലൂ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ല്‍ ഈ ​തു​ക ഗു​ണ​ഭോ​ക്താ​വ് മു​ട​ക്കേ​ണ്ട​താ​ണ്.​എ​ന്നാ​ല്‍ പ​ണ​ത്തി​ന്‍റെ പ​രി​മി​തി മൂ​ലം നി​ർ​മാ​ണം ന​ട​ത്താ​നാ​കാ​ത്ത കു​ടും​ബ​ങ്ങ​ള്‍​ക്ക് കൈ​ത്താ​ങ്ങാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 29,59,500 രൂ​പ​യാ​ണ് ആ​ദ്യ വാ​യ്പാ മേ​ള​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വ്യ​ക്തി​ഗ​ത ആ​സ്തി നി​ർ​മാ​ണ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യു​ള്ള വാ​യ്പാ​മേ​ള കൊ​ട​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ചേ​ര്‍​ന്നാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
വ്യ​ക്തി​ക​ള്‍​ക്കും സ​മൂ​ഹ​ത്തി​നും പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ ആ​സ്തി​ക​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ മു​ന്‍​തൂ​ക്കം ന​ല്‍​കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കിവ​രു​ന്ന​ത്. ഇ​തി​ല്‍ വ്യ​ക്തി​ഗ​ത ആ​സ്തി നി​ർ​മാ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു വ്യ​ക്തി​ഗ​ത പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ള്‍ അ​തി​നു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ള്‍​ക്കു​ള്ള തൂ​ക ഗു​ണ​ഭോ​ക്താ​വ് ക​ണ്ടെ​ത്ത​ണം. പി​ന്നീ​ട് ഈ ​പ​ണം സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ങ്കി​ലും അ​ത്ര​യും തു​ക ഒ​ന്നി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യാ​ണ് വാ​യ്പാ​മേ​ള ന​ട​ത്തു​ന്ന​ത്.
ക​യ്യൂ​ര്‍-ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലും വാ​യ്പാ​മേ​ള ന​ട​ത്താ​നാ​യി മു​ന്നോ​ട്ട് വ​ന്നി​ട്ടു​ണ്ട്. വ്യ​ക്തി​ഗ​ത ആ​സ്തി നി​ർ​മാ​ണ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ വാ​ര്‍​ഡ് ത​ല​ത്തി​ല്‍ സ്വീ​ക​രി​ക്കു​ക​യും ഇ​വ​ര്‍​ക്കാ​യു​ള്ള യോ​ഗവും ന​ട​ത്തും.
ഇ​വ​രു​ടെ നി​ർ​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു​ള്ള എ​സ്റ്റി​മേ​റ്റ് തു​ക ക​ണ​ക്കാ​ക്കി​യ ശേ​ഷം സ്വ​യം പ​ണ​മെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രെ​യും ക​ഴി​യാ​ത്ത​വ​രെ​യും ത​രം​തി​രി​ക്കും. തു​ട​ര്‍​ന്ന് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ ജെ ​എ​ല്‍ ജി ​ലോ​ണു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നാ​യി ഒ​രേ പ്ര​ദേ​ശ​ത്തെ​യൊ /വാ​ര്‍​ഡി​ലെ​യോ ഗു​ണ​ഭോ​ക്താ​ക്ക​ളെ ചേ​ര്‍​ത്ത് ഒ​രു ജെ​എ​ല്‍ ജി ​രൂ​പീ​ക​രി​ക്കു​ന്നു.
ഈ ​ജെ​എ​ല്‍​ജി​ക​ള്‍​ക്ക് ഒ​രു പേ​രും ഒ​രു പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഉ​ണ്ടാ​കും. തു​ട​ര്‍​ന്ന് അ​വ​രു​ടെ നി​ർ​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള തു​ക ജെ​എ​ല്‍​ജി ലോ​ണ്‍ വ​ഴി ല​ഭ്യ​മാ​ക്കു​ന്നു. സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് ഈ ​തു​ക പാ​സാ​കു​ന്ന മു​റയ്​ക്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കു​ന്നു. വ​ര്‍​ഷം 10 ശ​ത​മാ​നം പ​ലി​ശ നി​ര​ക്കി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് വാ​യ്പ ന​ല്‍​കു​ക.ഇ​തി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കേ​ണ്ട തു​ക എ​സ്റ്റി​മേ​റ്റ് ക​ണ​ക്കാ​ക്കി ബാ​ങ്കി​നെ അ​റി​യി​ക്കേ​ണ്ട​തും ഗു​ണ​ഭോ​ക്താ​ക്ക​ളെ ജെ​എ​ല്‍​ജി ഗ്രൂ​പ്പു​ക​ളാ​യി തി​രി​ക്കേ​ണ്ട​തും പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണ്.
കൂ​ടാ​തെ പ​ഞ്ചാ​യ​ത്തു​മാ​യു​ള്ള ധാ​ര​ണ പ്ര​കാ​രം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 50 ശ​തമാ​ന​വും പി​ന്നീ​ട് 40,10 ശ​ത​മാ​ന​മാ​യാ​ണ് തു​ക ന​ല്‍​കു​ക. നി​ർ​മാ​ണ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും ഗ്രാ​മ​സേ​വ​ക​നും തൊ​ഴി​ലു​റ​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി ന​ല്‍​കു​ന്ന സ്റ്റേ​ജ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ല്‍ മാ​ത്ര​മേ ര​ണ്ടാം ഗ​ഡു​വും മൂ​ന്നാം ഗ​ഡു​വും ല​ഭ്യ​മാ​കൂ.
വ്യ​ക്തി​ഗ​ത ലോ​ണു​ക​ള്‍ ന​ല്‍​കു​ന്ന​തി​നേ​ക്കാ​ള്‍ ജെ​എ​ല്‍​ജി ലോ​ണു​ക​ള്‍ ന​ല്‍​കു​മ്പോ​ള്‍ തു​ക​യു​ടെ മേ​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​മു​ണ്ടാ​കു​ക​യും ഇ​തു വ​ഴി തി​രി​ച്ച​ട​വ് ഉ​റ​പ്പു​വ​രു​ത്താ​നാ​കു​മെ​ന്നും നീ​ലേ​ശ്വ​രം ബ്ലോ​ക്ക് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​റും പ​ദ്ധ​തി​യു​ടെ മു​ഖ്യ ആ​സൂ​ത്ര​ക​നു​മാ​യ കെ.​ജി.​ബി​ജു​കു​മാ​ര്‍ പ​റ​യു​ന്നു.
പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി.​ജാ​ന​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ജോ​യി​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​പ്ര​ദീ​പ​ന്‍ ചെ​ക്ക് വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ ആ​ര്‍. സ​ജീ​വ​ന്‍, കൊ​ട​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​വി.​നാ​രാ​യ​ണ​ന്‍, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​ജി. ബി​ജു​കു​മാ​ര്‍, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം. ​കു​ഞ്ഞി​രാ​മ​ന്‍,കൊ​ട​ക്കാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി കെ. ​പ്ര​ഭാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ര​മേ​ശ​ന്‍ സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി കെ.​വി​ജ​യ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.