മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു
Friday, January 17, 2020 1:33 AM IST
രാ​ജ​പു​രം : പ്ലാ​സ്റ്റി​ക് നി​രോ​ധ​നം സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​യി ഹ​രി​ത കേ​ര​ളം മി​ഷ​ൻ, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജ​പു​രം ടൗ​ണി​ൽ മ​നു​ഷ്യ​ച്ച​ങ്ങ​ല തീ​ർ​ത്തു.

ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡോ.​എ​ൻ.​വി. വി​നോ​ദ്, ജി​ൻ​സി​മോ​ൾ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചാ​യ്യോം: ഹ​രി​ത കേ​ര​ളം മി​ഷ​ൻ, ചാ​യ്യോ​ത്ത് ജി​എ​ച്ച്എ​സ്എ​സ് എ​ൻ​എ​സ്എ​സ്, എ​സ്പി​സി, സ്‌​കൗ​ട്ട് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും മനുഷ്യച​ങ്ങ​ല തീ​ർ​ത്തു.​

ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, പ്രി​ൻ​സി​പ്പ​ൽ ടി.​വി.​പ്ര​കാ​ശ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി. ഭ​ര​ത​ൻ, ടി.​വി. ജ​യ​രാ​ജ​ൻ, കെ. ​സൗ​മ്യ, എം.​നി​ർ​മ​ല, കെ.​ബി.​സ​ജി​ൽ​കു​മാ​ർ, നീ​തു മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.