രാ​ഷ്ട്രീ​യ​നേ​താ​വി​ന്‍റെ സ്ഥ​ലം ആ​ദാ​യ​നി​കു​തി​ വ​കു​പ്പ് ക​ണ്ടു​കെ​ട്ടി; ലേ​ലം കൊള്ളാ​ന്‍ ആ​ളി​ല്ല
Thursday, January 16, 2020 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: നി​കു​തി കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ രാ​ഷ്ട്രീ​യ നേ​താ​വാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ന്‍റെ സ്ഥ​ലം ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ണ്ടു​കെ​ട്ടി. പ​ക്ഷേ താ​ര​ത​മ്യേ​ന വ​ള​രെ കു​റ​ഞ്ഞ വി​ല​യ്ക്ക് ലേ​ല​ത്തി​നു​വ​ച്ചി​ട്ടും സ്ഥ​ലം ലേ​ലം​കൊ​ള്ളാ​ന്‍ ആ​രു​മെ​ത്തി​യി​ല്ല. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റും ഐ​എ​ന്‍​എ​ല്‍ നേ​താ​വു​മാ​യ പി.​ബി. അ​ഹ​മ്മ​ദി​ന്‍റെ പേ​രി​ല്‍ നാ​യ​ന്മാ​ര്‍​മൂ​ല​യി​ല്‍ ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന 55 സെ​ന്‍റ് സ്ഥ​ല​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ജ​പ്തി ചെ​യ്ത​ത്. 2005 മു​ത​ലു​ള്ള കാ​ല​യ​ള​വി​ല്‍ സ്ഥ​ല ഇ​ട​പാ​ടു​ക​ളി​ല്‍ നി​ന്ന് അ​ഹ​മ്മ​ദി​ന് രേ​ഖാ​മൂ​ലം ല​ഭി​ച്ച വ​രു​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ നി​കു​തി കു​ടി​ശി​ക വ​രു​ത്തി​യ​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ജ​പ്തി.
നി​കു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് നാ​ലു​വ​ര്‍​ഷം മു​മ്പ് ജ​പ്തി ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്.
ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൂ​റ്റ​ന്‍ ബം​ഗ്ലാ​വി​നോ​ടു​ചേ​ര്‍​ന്നു കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ജ​പ്തി ചെ​യ്ത​ത്. സെ​ന്‍റി​ന് പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​വി​ടെ വി​പ​ണി വി​ല.
ഈ ​ക​ണ​ക്കു​വ​ച്ച് 55 സെ​ന്‍റ് സ്ഥ​ല​ത്തി​ന് അ​ഞ്ചു​കോ​ടി​യി​ലേ​റെ രൂ​പ വി​ല വ​രും. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന് ല​ഭി​ക്കാ​നു​ള്ള നി​കു​തി കു​ടി​ശി​ക 1,38,11,757 രൂ​പ​യാ​യി​രു​ന്ന​തി​നാ​ല്‍ ലേ​ല​ത്തി​ല്‍ ഈ ​സ്ഥ​ല​ത്തി​ന് അ​ടി​സ്ഥാ​ന​വി​ല​യാ​യി നി​ശ്ച​യി​ച്ച​ത് 1,12,16,040 രൂ​പ മാ​ത്ര​മാ​യി​രു​ന്നു. താ​ര​ത​മ്യേ​ന വ​ള​രെ കു​റ​ഞ്ഞ വി​ല​യാ​യ​തി​നാ​ല്‍ ലേ​ലം​കൊ​ള്ളാ​ന്‍ ആ​വ​ശ്യ​ത്തി​ന് ആ​ളു​ണ്ടാ​കു​മെ​ന്നു ത​ന്നെ​യാ​യി​രു​ന്നു വി​ശ്വാ​സം.
കാ​സ​ര്‍​ഗോ​ഡ് ആ​ദാ​യ​നി​കു​തി ഓ​ഫീ​സി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ​യാ​യി​രു​ന്നു ലേ​ലം. ലേ​ല​ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​മു​മ്പു ത​ന്നെ അ​ഹ​മ്മ​ദു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ളു​ക​ള്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. പു​റ​മേ​നി​ന്ന് ആ​രെ​ങ്കി​ലും ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്നു​ണ്ടോ എ​ന്ന് നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന് ക​രു​തു​ന്നു.
ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ രാ​വി​ലെ പ​ത്തി​നു​മു​മ്പ് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നും ഒ​രു ല​ക്ഷം രൂ​പ നി​ര​ത​ദ്ര​വ്യ​മാ​യി അ​ട​യ്ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​നം ചെ​യ്തി​രു​ന്നു.
എ​ന്നാ​ല്‍ ആ​രും പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ പോ​ലും എ​ത്താ​തി​രു​ന്ന​തോ​ടെ 12 ന് ​ലേ​ല​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു. അ​ഹ​മ്മ​ദു​മാ​യു​ള്ള എ​ന്തെ​ങ്കി​ലും ധാ​ര​ണ പ്ര​കാ​രം ഓ​ഫീ​സ് പ​രി​സ​ര​ത്ത് നേ​ര​ത്തേ എ​ത്തി​യ ആ​ളു​ക​ളെ​ങ്കി​ലും അ​വ​സാ​ന​നി​മി​ഷം ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും വെ​റു​തെ​യാ​യി. മു​ട​ങ്ങി​യ ലേ​ലം ഇ​നി പു​തി​യ പ​ര​സ്യം പു​റ​പ്പെ​ടു​വി​ച്ച് ഒ​രു മാ​സ​ത്തി​ന​കം വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.
മു​ന്‍ എം​എ​ല്‍​എ​യും മു​സ്‌​ലിം​ലീ​ഗ് നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച പി.​ബി. അ​ബ്ദു​ല്‍ റ​സാ​ഖി​ന്‍റെ സ​ഹോ​ദ​ര​നാ​യ അ​ഹ​മ്മ​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ആ​ന്ധ്ര​യി​ലും മ​റ്റു​മാ​യി ച​ന്ദ​ന​ഫാ​ക്ട​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഭാ​ര്യ ന​സീ​റ​യും നേ​ര​ത്തേ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നി​ട്ടു​ണ്ട്.
താ​ര​ത​മ്യേ​ന തു​ച്ഛ​മാ​യ നി​കു​തി കു​ടി​ശി​ക​യു​ടെ പേ​രി​ല്‍ ജ​പ്തി ചെ​യ്ത സ്ഥ​ലം അ​ഹ​മ്മ​ദി​നു ത​ന്നെ മ​റ്റാ​രു​ടെ​യെ​ങ്കി​ലും പേ​രി​ല്‍ ലേ​ലം കൊ​ള്ളാ​മാ​യി​രു​ന്നി​ട്ടും മാ​റി​നി​ന്ന​ത് ആ​ദാ​യ​നി​കു​തി​വ​കു​പ്പി​നെ മ​നഃ​പൂ​ര്‍​വം വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ഇ​നി വീ​ണ്ടും ലേ​ലം ന​ട​ത്തി​യാ​ലും പ്രാ​ദേ​ശി​ക​മാ​യ എ​തി​ര്‍​പ്പു​ക​ള്‍ സ​മ്പാ​ദി​ച്ചു​കൊ​ണ്ട് ഈ ​സ്ഥ​ലം ലേ​ലം കൊ​ള്ളാ​ന്‍ പു​റ​ത്തു​നി​ന്നും ആ​രും എ​ത്താ​നി​ട​യി​ല്ലെ​ന്നും അ​വ​ര്‍ ക​ണ​ക്കു​കൂ​ട്ടു​ന്നു.