ജില്ലാ വികസന സമിതി തീരുമാനം! ഏ​ഴ് സി​എ​ച്ച്സി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സൗ​ക​ര്യം ഒ​രു​ക്കും
Sunday, December 8, 2019 2:43 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ ഏ​ഴ് സി​എ​ച്ച്സി​ക​ളി​ല്‍ ഡ​യാ​ലി​സി​സി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു ജി​ല്ലാ വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. പെ​രി​യ, ബ​ദി​യ​ടു​ക്ക, മ​ഞ്ചേ​ശ്വ​രം, വെ​ള്ള​രി​ക്കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​തി​നാ​വ​ശ്യ​മാ​യ1000 ച​തു​ര​ശ്ര അ​ടി സ്ഥ​ല​സൗ​ക​ര്യം ല​ഭ്യ​മാ​യ​തി​നാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ത്വ​രി​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സ്ഥ​ല​സൗ​ക​ര്യ​മി​ല്ലാ​ത്ത ചെ​റു​വ​ത്തൂ​ര്‍, മു​ളി​യാ​ര്‍, കു​മ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ല്‍​കി 1000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ടം നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭൗ​തി​ക​സാ​ഹ​ച​ര്യം ഒ​രു​ങ്ങു​ന്ന മു​റ​യ്ക്ക് കേ​ന്ദ്ര പൊ​തു​മേ​ഖ​ല​സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ന്‍ ലാ​റ്റ​ക്‌​സ് ലി​മി​റ്റ​ഡി​ന്‍റെ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും.

ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ബേ​ക്ക​ല്‍ കോ​ട്ട​യി​ല്‍ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നാ​യി ഡി​സം​ബ​ര്‍ 24 മു​ത​ല്‍ ജ​നു​വ​രി ഒ​ന്നു വ​രെ പു​ഷ്പ​മേ​ള സം​ഘ​ടി​പ്പി​ക്കും. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത്ത​വ​ണ​യും "ഒ​പ്പ​രം 2020' എ​ന്ന പേ​രി​ല്‍ പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.
ഈ ​മാ​സം അ​വ​സാ​ന​വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന പ​ട്ട​യ​മേ​ള​യി​ല്‍ 2000 പ​ട്ട​യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും.

കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ഡി​ജി​റ്റ​ല്‍ ലാ​ൻ​ഡ് സെ​റ്റി​ല്‍​മെ​ന്‍റ് സ​ര്‍​വേ ആ​രം​ഭി​ച്ച​ത് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ല്‍ ജ​നു​വ​രി ആ​ദ്യ​വാ​രം ത​ട​യ​ണ ഉ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റി​യ ത​ട​യ​ണ​ക​ള്‍ നി​ര്‍​മി​ക്കും. ജി​ല്ല​യി​ലെ 1348 അം​ഗ​ണ​വാ​ടി​ക​ള്‍ ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​വ​ര​ശേ​ഖ​ര​ണം ഐ​സി​ഡി​എ​സ് മു​ഖേ​ന ആ​രം​ഭി​ച്ച​താ​യും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​നു​ള്ള സ​ബാ​ക്ക (സീ​റോ വെ​യ്സ്റ്റ് കാ​സ​ര്‍​ഗോ​ഡ്) പ​ദ്ധ​തി ഉ​ട​ന്‍ ആ​രം​ഭി​ക്കും.

സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ താ​ത്കാ​ലി​ക ഒ​ഴി​വു​ക​ളി​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ് മു​ഖേ​ന​യോ കു​ടും​ബ​ശ്രീ വ​ഴി​യോ കെ​ക്‌​സോ​ണ്‍ വ​ഴി​യോ മാ​ത്ര​മേ നി​യ​മ​നം ന​ട​ത്താ​വൂ എ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വ​കു​പ്പ് മേ​ധാ​വി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ൽ​കി. വ​കു​പ്പ് മേ​ധാ​വി​യു​ടെ അ​നു​വാ​ദം കൂ​ടാ​തെ ലീ​വെ​ടു​ക്കു​ക​യും ജോ​ലി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ക​യും ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടുക്കാ​നും നി​ര്‍​ദേ​ശി​ച്ചു.

ഗു​ണ്ടാ വി​ള​യാ​ട്ടം തു​ട​രു​ന്ന മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ ഉ​പ്പ​ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ആ​രം​ഭി​ക്കാ​നും മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യാ​നും കാ​സ​ര്‍​ഗോ​ഡ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം.​സി. ക​മ​റു​ദ്ദീ​ന്‍ എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ്പ​ള​യി​ലെ മൈ​താ​ന​ത്ത് മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ട​വും പോ​ലീ​സ് സ്റ്റേ​ഷ​നും നി​ർ​മി​ക്കു​ന്ന കാ​ര്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. നി​ർദി​ഷ്ട മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കു​ടി​വെ​ള്ള​സൗ​ക​ര്യ​വും വൈ​ദ്യു​തീ​ക​ര​ണ​വും പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ ഒ​പി ആ​രം​ഭി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ചെ​മ്പ​ക്കാ​ട് പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭൂ​മി പ​തി​ച്ചു​ന​ല്‍​കു​ന്ന​തു സം​ബ​ന്ധി​ച്ചു വി​ശാ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്നു കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ള​നി​യി​ലെ 20 കു​ടും​ബ​ങ്ങ​ള്‍​ക്ക് വ​രു​ന്ന പ​ട്ട​യ​മേ​ള​യി​ല്‍ പ​ട്ട​യം വി​ത​ര​ണംചെ​യ്യു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് സ്മൃ​തി​മ​ണ്ഡ​പം മു​ത​ല്‍ റ​സ്റ്റ് ഹൗ​സ് വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് ത​ട​സം നി​ല്‍​ക്കു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റ​വ​ന്യൂ മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജ് പ​രി​സ​ര​ത്തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ള്‍ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ പ്ര​തി​നി​ധി അ​ഡ്വ. ഗോ​വി​ന്ദ​ന്‍ നാ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന ക്ല​ബു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ശ്ര​മി​ക്ക​ണ​മെ​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് നി​ർ​ദേ​ശി​ച്ചു. ജി​ല്ല​യി​ലെ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് ഡെ​പ്യൂ​ട്ടേ​ഷ​ന്‍ വ്യ​വ​സ്ഥ​യി​ലോ ത​സ്തി​ക ഷി​ഫ്റ്റ് ചെ​യ്‌​തോ അ​യ​ല്‍ ജി​ല്ല​ക​ളി​ലേ​ക്ക് പോ​യ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചു​വി​ളി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​പി. ജ​യ​രാ​ജ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. നീ​ലേ​ശ്വ​ര​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ല്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ല്‍ യോ​ഗം സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. എം​എ​ല്‍​എ മാ​രു​ടെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി​യും ആ​സ്തി വി​ക​സ​ന​നി​ധി​യും ഉ​പ​യോ​ഗി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍​ക്ക് ഒ​രു ദി​വ​സ​ത്തെ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കാ​നും ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. എം​എ​ല്‍​എ, എം​പി ഫ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ യോ​ഗ​ത്തി​ല്‍ വി​ശ​ക​ല​നം ചെ​യ്തു. പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ല്‍ ജി​ല്ല സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന​താ​യി ക​ള​ക്ട​ര്‍ യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​സ്. സ​ത്യ​പ്ര​കാ​ശ്, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.