സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ ത്രി​ദി​ന പ​രി​ശീ​ല​നക്ക​ള​രി സ​മാ​പി​ച്ചു
Sunday, December 8, 2019 2:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​രു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി സെ​ക്ക​ന്ദ​രാ​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ദേ​ശീ​യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടാ​യ നി​പ്പി​ഡി​ന്‍റെ (നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് ഇ​ന്‍റ​ല​ക്ച്വ​ലി ഡി​സേ​ബി​ള്‍​ഡ്) ശാ​ഖ കാ​ഞ്ഞ​ങ്ങാ​ട്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നു സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രു​ടെ ത്രി​ദി​ന പ​രി​ശീ​ല​ന​ക്ക​ള​രി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

2015 ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന 10,000ത്തി​ല​ധി​കം പേ​രു​ണ്ട്. എ​ന്നാ​ല്‍ ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​ങ്ങ​ളോ പ​ഠ​ന-​പ​രി​ശീ​ല​ന സം​വി​ധാ​ന​ങ്ങ​ളോ ജി​ല്ല​യി​ലി​ല്ലെ​ന്ന് സ​മ്മേ​ള​നം ചൂ​ണ്ടി​ക്കാ​ട്ടി.

ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്‌​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഫൈ​സ​ല്‍, നാ​രാ​യ​ണ​ന്‍ മാ​സ്റ്റ​ര്‍, ഷി​ജി​ത്ത് കു​ഴി​വേ​ലി, കെ.​വി. രാ​മ​ച​ന്ദ്ര​ന്‍, ആ​ര്‍. ഷൈ​നി, സി​സ്റ്റ​ര്‍ ജി​സ് മ​രി​യ, സി​സ്റ്റ​ര്‍ ധ​ന്യ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ത്തു. ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും മെ​ന്‍റ​ലി​സ്റ്റ് സു​രേ​ഷ് നാ​രാ​യ​ണ​ന്‍റെ മാ​ജി​ക് ഷോ​യും അ​ര​ങ്ങേ​റി.
സ​മാ​പ​ന​സ​മ്മേ​ള​നം പെ​യ്ഡ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ മു​ഹ​മ്മ​ദ് അ​സ്‌​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബീ​ന സു​കു അ​ധ്യ​ക്ഷ​യാ​യി.

എ​ഇ​ഒ പി.​വി. ജ​യ​രാ​ജ് ക്യാ​മ്പ് അം​ഗ​ങ്ങ​ള്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണംചെ​യ്തു. പെ​യ്ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് പ്ര​സം​ഗി​ച്ചു. ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​സ് മ​രി​യ സ്വാ​ഗ​ത​വും കെ.​പി. സു​കൃ​ത ന​ന്ദി​യും പ​റ​ഞ്ഞു.