ലൈ​ഫ് ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​നം നാ​ളെ
Sunday, December 8, 2019 2:43 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ​ദാ​ന​വും ഐ​എ​സ്ഒ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ഖ്യാ​പ​ന​വും നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​ഭീ​മ​ന​ടി വ്യാ​പാ​ര​ഭ​വ​നി​ൽ ത​ദ്ദേ​ശസ്വ​യം​ഭ​ര​ണമ​ന്ത്രി എ.​സി. മൊ​യ്തീ​ൻ നി​ർ​വ​ഹി​ക്കും.
ച​ട​ങ്ങി​ൽ എം. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ലൈ​ഫ് ഭ​വ​നപ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളു​ള്ള പ​ഞ്ചാ​യ​ത്താ​ണ് വെ​സ്റ്റ് എ​ളേ​രി​യെ​ന്ന് അ​ധി​കൃ​ത​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി നാ​നൂ​റി​ല​ധി​കം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മു​ന്നൂ​റി​ല​ധി​കം വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ൻ, അം​ഗ​ങ്ങ​ളാ​യ പി.​വി. അ​നു, ജ​യ​ശ്രീ കൃ​ഷ്ണ​ൻ, സ​ലാം ഹാ​ജി, ബി​ന്ദു ഭാ​സ്ക​ര​ൻ, സെ​ക്ര​ട്ട​റി എം.​പി. വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.