പെ​ണ്‍​കു​ട്ടി​യെ ചൂ​ഷ​ണംചെ​യ്ത ബ​ന്ധു​വി​നെ​തി​രേ പോ​ക്സോ കേ​സ്
Sunday, December 8, 2019 2:43 AM IST
ബ​ദി​യ​ടു​ക്ക: മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നു വീ​ട്ടി​ൽ ത​നി​ച്ചാ​യ പ​തി​ന​ഞ്ചു​കാ​രി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത പ​രാ​തി​യി​ൽ അ​ടു​ത്ത ബ​ന്ധു​വാ​യ യു​വാ​വി​നെ​തി​രേ പോ​ക്സോ നി​യ​മപ്ര​കാ​രം കേ​സെ​ടു​ത്തു.

പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് ഇ​രു​വ​രും. ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി വീ​ട്ടി​ലെ നി​ത്യ​സ​ന്ദ​ര്‍​ശ​ക​നാ​യി​രു​ന്ന 35 കാ​ര​നാ​ണ് ലൈം​ഗി​കചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​യാ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ പെ​ണ്‍​കു​ട്ടി​യു​ടെ മ​റ്റു​ബ​ന്ധു​ക്ക​ള്‍ ചൈ​ല്‍​ഡ് ലൈ​നി​ൽ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. ചൈ​ല്‍​ഡ് ലൈ​ന്‍ ബ​ദി​യ​ടു​ക്ക പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.