തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​നം
Sunday, December 8, 2019 2:43 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വി​വി​ധ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡു​ക​ളി​ൽ അം​ഗ​ത്വ​മു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്കും ആ​ശ്രി​ത​ർ​ക്കു​മാ​യു​ള്ള സി​വി​ൽ സ​ർ​വീ​സ് പ്രി​ലി​മി​ന​റി പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മു​ള്ള 21 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പി​ന്നാ​ക്ക​വി​ഭാ​ഗ​ത്തി​ന് മൂ​ന്നു വ​ർ​ഷ​വും പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു വ​ർ​ഷ​വും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് 10 വ​ർ​ഷ​വും ഇ​ള​വ് ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട ക്ഷേ​മ ബോ​ർ​ഡു​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന ബ​ന്ധു​ത്വ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. മേ​ൽ​വി​ലാ​സം: എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, കി​ല, നാ​ലാം നി​ല, തൊ​ഴി​ൽ ഭ​വ​ൻ, പി​ഒ വി​കാ​സ് ഭ​വ​ൻ, തി​രു​വ​ന​ന്ത​പു​രം-33. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി: ഡി​സം​ബ​ർ 10.