എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍: വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​തു 220.72 കോ​ടി​ രൂ​പ
Sunday, December 8, 2019 2:43 AM IST
കാ​സ​ർ​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്കാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി ഇ​തു​വ​രെ 2,20,72,32,964 രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ജി​ല്ലാ​ത​ല സെ​ൽ യോ​ഗ​ത്തെ അ​റി​യി​ച്ചു. സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്തി​ന് 171.10 കോ​ടി​രൂ​പ​യും ചി​കി​ത്സ​യ്ക്ക് 15.03 കോ​ടി​യും 2018-19 വ​രെ​യു​ള്ള പെ​ന്‍​ഷ​ന് 25.32 കോ​ടി​യും ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി​ക്ക് 1.75 കോ​ടി​യും സ്‌​കോ​ള​ര്‍​ഷി​പ്പി​ന് 67.80 ല​ക്ഷം രൂ​പ​യും വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​യി 6.82 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി പൂ​ര്‍​ണ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ഇ​നി​യും 201.06 കോ​ടി രൂ​പ ആ​വ​ശ്യ​മു​ണ്ട്.

6728 ദു​രി​ത​ബാ​ധി​ത​രാ​ണ് നി​ല​വി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ലി​സ്റ്റി​ലു​ള്ള​ത്. 371 കി​ട​പ്പു​രോ​ഗി​ക​ള്‍, 1499 ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച​വ​ര്‍, 1189 ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, 699 അ​ര്‍​ബു​ദ​രോ​ഗി​ക​ള്‍, 2970 മ​റ്റു​ള്ള​വ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ത​രം​തി​രി​ച്ചി​ട്ടു​ള്ള​ത്. പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത ആ​റുപേ​രെ പ്ര​ത്യേ​ക ഉ​ത്ത​ര​വു​വ​ഴി ദു​രി​ത​ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്ലി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ത​രാ​യ മൂ​ന്ന് പേ​രു​ടെ സേ​വ​നം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ദു​രി​ത​ബാ​ധി​ത​രു​ടെ 50,000 രൂ​പ​ മു​ത​ല്‍ മൂ​ന്ന് ല​ക്ഷം വ​രെ​യു​ള്ള ക​ട​ബാ​ധ്യ​ത​ക​ള്‍ എ​ഴു​തി​ത്ത​ള്ളു​ന്ന​തി​നാ​യി 6,82,70,833 രൂ​പ വി​വി​ധ ബാ​ങ്കു​ക​ളി​ലേ​ക്ക് ഒ​ടു​ക്കി​യി​ട്ടു​ണ്ട്. 1720 വ്യ​ക്തി​ക​ളു​ടെ 2153 ലോ​ണു​ക​ളാ​ണ് ഇ​ങ്ങ​നെ എ​ഴു​തി​ത്ത​ള്ളി​യ​ത്. പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട 14 കാ​രി​യാ​യ കു​ട്ടി​ക്ക് 2,88,750 രൂ​പ ചെ​ല​വ​ഴി​ച്ചു ന്യൂ ​ബി​ടി​ഇ സ്പീ​ച്ച് പ്രൊ​സ​സ​ര്‍ വാ​ങ്ങി​ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം.​സി. ക​മ​റു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി.​എം. കൃ​ഷ്ണ​ദേ​വ​ന്‍, സെ​ല്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ന​ബാ​ര്‍​ഡ്-​ആ​ര്‍​ഐ​ഡി​എ​ഫ് അ​ധി​ഷ്ഠി​ത എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 2013 മു​ത​ല്‍ 2018 വ​രെ 91.84 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജി​ല്ല​യി​ല്‍ സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി 232 പ​ദ്ധ​തി​ക​ള്‍​ക്ക് ഭ​ര​ണാ​നു​മ​തി ന​ല്‍​കി. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ല്‍ 184 പ​ദ്ധ​തി​ക​ളും ജ​ല അ​തോ​റി​റ്റി​യു​ടെ കീ​ഴി​ല്‍ 48 പ​ദ്ധ​തി​ക​ളു​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

എ​ന്‍​മ​ക​ജെ ബ​ഡ്‌​സ് സ്‌​കൂ​ളി​ന്‍റെ നി​ര്‍​മാ​ണം സ്ഥ​ല​ദൗ​ർ​ല​ഭ്യം മൂ​ലം ന​ബാ​ര്‍​ഡ്-​ആ​ര്‍​ഐ​ഡി​എ​ഫ് പ​ദ്ധ​തി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും പ​ദ്ധ​തി​യു​ടെ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തു കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ കീ​ട​നാ​ശി​നി നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​തി​ന് പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ദ്ധ​തി ത​യാ​റാ​യി. പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ സെ​ല്‍​ യോ​ഗ​ത്തി​ല്‍ കോ​ള​ജ് അ​സോ​സി​യേ​റ്റ് ഡീ​ന്‍ ഡി.​പി.​ആ​ര്‍. സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ചു.

കീ​ട​നാ​ശി​നി​യി​ലേ​ക്ക് ആ​ല്‍​ക്ക​ഹോ​ളി​ക് ഹൈ​ഡ്രോ​ക്‌​സൈ​ഡ് ക​ല​ര്‍​ത്തി രാ​സ​സം​സ്‌​ക​ര​ണം ന​ട​ത്തി​യാ​ണ് നി​ര്‍​വീ​ര്യ​മാ​ക്കു​ക. ഇ​തി​നാ​യി കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ കോ​ണ്‍​ക്രീ​റ്റ് ടാ​ങ്ക് നി​ര്‍​മി​ക്കും. സം​സ്‌​ക​രി​ച്ച കീ​ട​നാ​ശി​നി സ്വ​കാ​ര്യ ലാ​ബു​ക​ളി​ല്‍ പ​രി​ശോ​ധി​ക്കാ​നും അ​വ​സ​രം ന​ല്‍​കും. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ഭൗ​തി​ക​സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ന് 43 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വു​വ​രു​ന്ന​ത്.