തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ നാടിനെ തഴഞ്ഞു; ‘ത​ഴ’ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് വരും
Sunday, December 8, 2019 2:43 AM IST
തൃ​ക്ക​രി​പ്പൂ​ർ: പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക്കി​യ പ​ദ്ധ​തി​യി​ൽ ത​ഴ​പ്പാ​യ നി​ർ​മാ​ണ​ത്തി​നാ​യി ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ത​ഴ കൊ​ണ്ടു​വ​രാ​ൻ നീ​ക്കം. പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക്കു​ള്ളി​ൽ ത​ന്നെ ആ​വ​ശ്യ​ത്തി​ന് കൈ​ത​ച്ചെ​ടി​ക​ളും ഇ​വ ശേ​ഖ​രി​ക്കു​ന്ന ആ​ളു​ക​ളു​മു​ള്ള​പ്പോ​ഴാ​ണ് പാ​യ​നെ​യ്ത്തി​നാ​യി ദൂ​ര​സ്ഥ​ല​ത്തു​നി​ന്ന് ത​ഴ കൊ​ണ്ടു​വ​രാ​നു​ള്ള തീ​രു​മാ​നം.

പ​ഞ്ചാ​യ​ത്തി​ന്‍റെ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പ​ട്ടി​ക​ജാ​തി വി​ക​സ​ന പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ഴ​പ്പാ​യ നെ​യ്ത്തി​നാ​യി പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഇ​തി​നാ​യി ത​ഴ​പ്പാ​യ നി​ർ​മാ​ണം കൈ​ത്തൊ​ഴി​ലാ​ക്കി​യി​ട്ടു​ള്ള പ​ട്ടി​ക​ജാ​തി വ​നി​ത​ക​ളി​ൽനി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് അ​ധി​കം താ​മ​സി​യാ​തെ മു​ൻ​ഗ​ണ​നാ ലി​സ്റ്റ് ത​യാ​റാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​തു​സം​ബ​ന്ധി​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​മൊ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രി​ൽ നി​ന്ന് ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്നു ന​ട​ക്കാ​വ് സ്വ​ദേ​ശി​യാ​യ ഒ​രു ഗു​ണ​ഭോ​ക്താ​വ് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് പ​ദ്ധ​തി​ക്കാ​യി ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ത​ഴ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 150 ഓ​ളം സ്ത്രീ​ക​ൾ ഇ​പ്പോ​ഴും ത​ഴ​പ്പാ​യ നി​ർ​മാ​ണം വ​ഴി ഉ​പ​ജീ​വ​നം ന​ട​ത്തി​വ​രു​ന്നു​ണ്ട്. കൂ​ടു​ത​ൽ പേ​ർ​ക്ക് ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഉ​ദ്ദേ​ശം. ഇ​തി​നാ​യി ഇ​പ്പോ​ഴു​ള്ള കൈ​ത​ച്ചെ​ടി​ക​ൾ സം​ര​ക്ഷി​ക്കു​ക​യും കൂ​ടു​ത​ൽ എ​ണ്ണം ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്ത് ഇ​വ​യി​ൽ നി​ന്നു​ത​ന്നെ ഓ​ല ശേ​ഖ​രി​ക്കു​ന്ന​തി​നു പ​ക​രം മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ത​ഴ ഇ​റ​ക്കു​മ​തി ന​ട​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ഇ​വ​ർ പ​റ‍​യു​ന്നു. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത് ഫ​ല​ത്തി​ൽ ഇ​വി​ടെ​യു​ള്ള​വ​രു​ടെ പ​ര​ന്പ​രാ​ഗ​ത​തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് വ​ഴി​വ​യ്ക്കു​ക​യെ​ന്നും ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.