ധീ​ര ജ​വാ​ന്മാ​രു​ടെ സ്മ​ര​ണ​യി​ല്‍ സാ​യു​ധ​സേ​നാ പ​താ​ക​ദി​നം ആ​ച​രി​ച്ചു
Sunday, December 8, 2019 2:38 AM IST
കാ​സ​ർ​ഗോ​ഡ്: രാ​ജ്യ​ത്തി​നു​വേ​ണ്ടി പോ​രാ​ടി വീ​ര​ച​ര​മം പ്രാ​പി​ച്ച​വ​രു​ടെ​യും പോ​രാ​ട്ട​ഭൂ​മി​യി​ല്‍ എ​പ്പോ​ഴും ഉ​ണ​ര്‍​ന്നി​രി​ക്കു​ന്ന ധീ​ര​ജ​വാ​ന്മാ​രു​ടെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ത്യാ​ഗ​സ്മ​ര​ണ​ക​ളു​ണ​ർ​ത്തി ജി​ല്ല​യി​ല്‍ സാ​യു​ധ​സേ​നാ പ​താ​ക​ദി​നം ആ​ച​രി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ടി. ​ആ​ര്‍. അ​ഹ​മ്മ​ദ് ക​ബീ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്രി​ഗേ​ഡി​യ​ര്‍ ടി.​സി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യി. തു​ട​ർ​ന്ന് ക​ള​ക്ട​റേ​റ്റി​ലെ കാ​ര്‍​ഗി​ല്‍ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ഇ​സി​എ​ച്ച്എ​സ് പോ​ളി ക്ലി​നി​ക് ഒ​ഐ​സി ബ്രി​ഗേ​ഡി​യ​ര്‍ കെ.​എ​ന്‍.​പി. നാ​യ​ര്‍ പ​താ​ക​ദി​ന സ​ന്ദേ​ശം ന​ല്‍​കി. പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി. തു​ട​ര്‍​ന്ന് വി​മു​ക്ത ഭ​ട​ന്മാ​ർ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ന​ട​ന്നു.

ച​ട​ങ്ങി​ല്‍ മേ​ജ​ര്‍ കെ. ​പ്ര​ദീ​പ​ന്‍, കെ. ​നാ​രാ​യ​ണ​ന്‍ നാ​യ​ര്‍, എം. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, കെ.​പി. രാ​ജ​ന്‍, എ. ​ഹ​ര്‍​ഷ​വ​ര്‍​ദ്ധ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ​ര്‍ ടി.​കെ. രാ​ജ​ന്‍ സ്വാ​ഗ​ത​വും വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​ര്‍ പി. ​ച​ന്ദ്ര​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.