മാ​ല​മോ​ഷ​ണം തുടരുന്നു ! ഹെ​ല്‍​മ​റ്റ് ധ​രി​ച്ച ബൈ​ക്ക് യാ​ത്രി​ക​ൻ വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു
Sunday, December 8, 2019 2:38 AM IST
ബ​ദി​യ​ടു​ക്ക: ഹെ​ല്‍​മ​റ്റ് ധ​രി​ച്ചു ബൈ​ക്കി​ലെ​ത്തി​യ ആ​ള്‍ വ​ഴി​യാ​ത്ര​ക്കാ​രി​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നു. കും​ബ​ഡാ​ജെ വ​ട​ക്കാ​ജെ​യി​ലെ കു​ഞ്ഞി​രാ​മ​ന്‍റെ ഭാ​ര്യ പ​ത്മാ​വ​തി​യു​ടെ മൂ​ന്ന് പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​യോ​ടെ നാ​രം​പാ​ടി​യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.

ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നേ​ര​ത്തേ ന​ട​ന്ന മാ​ല​മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​താ​നും ദി​വ​സം മു​ന്പു ര​ണ്ടു​പേ​ർ ആ​ദൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ സം​ഭ​വം വീ​ണ്ടും ആ​വ​ർ​ത്തി​ച്ച​തോ​ടെ ഈ ​പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ മാ​ല​മോ​ഷ​ണ സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ക​വ​ര്‍​ച്ച​ക്കാ​ര​ന്‍റെ ദൃ​ശ്യം അ​ടു​ത്തു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.