അ​രി​യി​രു​ത്തി റോ​ഡി​ൽ വി​സി​ബി​ക്ക് അ​നു​മ​തി
Sunday, December 8, 2019 2:38 AM IST
ചി​റ്റാ​രി​ക്കാ​ൽ: കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​രി​യി​രു​ത്തി-​മു​ന​യ​ൻ​കു​ന്ന് റോ​ഡി​ൽ തോ​ടി​നു കു​റു​കെ വി​യ​ർ കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കാ​ൻ ഭ​ര​ണാ​നു​മ​തി​യാ​യി.

ചെ​റു​കി​ട ജ​ല​സേ​ച​ന​വ​കു​പ്പി​നു കീ​ഴി​ൽ 54 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് വി​സി​ബി നി​ർ​മി​ക്കു​ന്ന​ത്. ചി​റ്റാ​രി​ക്കാ​ൽ പി​എ​ച്ച്സി കെ​ട്ടി​ട നി​ർ​മ​ാണ​ത്തി​നാ​യി 2.7 കോ​ടി​യും അ​ത്തി​യ​ടു​ക്കം, ഈ​ട്ടി​ത്ത​ട്ട് സ്മാ​ർ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 24 ല​ക്ഷം രൂ​പ വീ​ത​വും അ​നു​വ​ദി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട് ചെ​ക്ക് ഡാ​മു​ക​ൾ​ക്ക് പ​ല​ക​ക​ൾ ഇ​ടാ​നും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മാ​ക്ക​ൽ അ​റി​യി​ച്ചു. എം. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ മു​ഖേ​ന സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലേ​ക്ക് കോ​ടി​ക​ളു​ടെ വി​ക​സ​നപ​ദ്ധ​തി​ക​ൾ എ​ത്തി​ച്ച എം​എ​ൽ​എ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.